< Back
Qatar
കലയിലെ ജാതിയും മതവും പറഞ്ഞ് നിഴലാട്ടങ്ങൾ;   കഥകളി പ്രമേയമാക്കി ഖത്തറിൽ നിന്നും സിനിമ
Qatar

കലയിലെ ജാതിയും മതവും പറഞ്ഞ് നിഴലാട്ടങ്ങൾ; കഥകളി പ്രമേയമാക്കി ഖത്തറിൽ നിന്നും സിനിമ

Web Desk
|
10 Oct 2022 10:43 AM IST

കലാരംഗത്തെ ജാതി-മത ചിന്തകളെ വരച്ചുകാണിക്കുന്ന നിഴലാട്ടങ്ങൾ എന്ന സിനിമയുടെ ആദ്യ പ്രദർശനം ഖത്തറിൽ നാളെ നടക്കും. കഥകളി കലാകാരന്റെ ജീവിതത്തിലൂടെ കഥപറയുന്ന സിനിമ പൂർണമായും ഖത്തറിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.

ഓക്‌സിജൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.പി.എം ഫിറോസാണ് സംവിധാനവും നിർമാണവും നിർവഹിച്ചിരിക്കുന്നത്. ഖത്തറിലാകെ ഏഴ് പ്രിവ്യൂ ഷോകൾ സംഘടിപ്പിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. നോവ സിനിമയിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായാകും ആദ്യ ഷോ.

Similar Posts