< Back
Qatar

Qatar
ഒ.ഐ.സി.സി ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി മെമ്പർഷിപ് വിതരണം: പ്രവർത്തക കൺവൻഷൻ നടത്തി
|31 Aug 2022 12:18 AM IST
ജില്ലാ പ്രസിഡണ്ട് അഷ്റഫ് പി.എ. നാസർ അധ്യക്ഷനായി
ഒ.ഐ.സി.സി ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ മെമ്പർഷിപ് വിതരണത്തിന്റെ ഭാഗമായി പ്രവർത്തക കൺവൻഷൻ നടന്നു. ജില്ലാ പ്രസിഡണ്ട് അഷ്റഫ് പി.എ. നാസർ അധ്യക്ഷനായി. ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അൻവർ സാദത് ഉത്ഘാടനം ചെയ്തു.
നോർക്ക രെജിസ്ട്രേഷൻ, പ്രവാസി അനുകൂല്യങ്ങൾ പ്രവാസി ക്ഷേമ നിധി അംഗത്വം, പെൻഷൻ അപേക്ഷയും തുടങ്ങി വിഷയങ്ങളിൽ അബ്ദുൽ റഊഫ് കൊണ്ടോട്ടിയും ഐ സി ബി എഫ് ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചു ജൂട്ടസ്സ് പോളും ക്ലാസ്സെടുത്തു.രാജേഷ് മഠത്തിൽ,മുജീബ് അത്താണിക്കൽ എന്നിവര്‍ സംസാരിച്ചു.