< Back
Qatar
കിക്കോഫിന് അഞ്ച് നാൾ മാത്രം; ഇംഗ്ലണ്ടടക്കം   നാല് ടീമുകൾ ഇന്ന് ഖത്തറിലെത്തും
Qatar

കിക്കോഫിന് അഞ്ച് നാൾ മാത്രം; ഇംഗ്ലണ്ടടക്കം നാല് ടീമുകൾ ഇന്ന് ഖത്തറിലെത്തും

Web Desk
|
15 Nov 2022 10:36 AM IST

ആഢംബര താമസത്തിനായി മറ്റൊരു കപ്പൽ കൂടി ദോഹ തീരത്തെത്തി

ലോകകപ്പ് ഫുട്‌ബോളിന് കിക്കോഫ് വിസിൽ മുഴങ്ങാൻ ഇനി അഞ്ച് ദിനങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇംഗ്ലണ്ടും നെതർലാൻസുമടക്കം നാല് ടീമുകൾ ഇന്ന് ഖത്തറിലെത്തും.

കിരീട സ്വപ്നങ്ങളുമായാണ് ഇംഗ്ലണ്ട് വരുന്നത്. പടിവാതിൽക്കൽ വീഴുന്ന പതിവു മാറ്റാനുറച്ച് നെതർലാൻഡ്‌സും ഇന്ന് അറേബ്യൻമണ്ണിൽ കാലുകുത്തും. ഏവരേയും വിസ്മയക്കുതിപ്പിനൊരുങ്ങിയാണ് ഡെന്മാർക്കെത്തുന്നത്. ഇന്നെത്തുന്ന മറ്റൊരു ടീം ഇക്വഡോറാണ്.

ഇന്ന് ദോഹയിലെത്തുന്ന നാലുടീമുകൾക്കും പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും അമിതഭാരമുണ്ട്. ദിവസങ്ങളുടെ അകലം അഞ്ചായിക്കുറഞ്ഞതോടെ ആരാധകരും ആവേശത്തിലാണ്.

ലുസൈൽ ബൊലേവാർഡിൽ ഇന്നലെ ഖത്തർ ടീമിന് പിന്തുണയുമായി ആയിരങ്ങൾ ആരവങ്ങളുമായെത്തിയിരുന്നു. ആഘോഷങ്ങൾ തുടങ്ങിയ ഖത്തറിലെങ്ങും പൂരക്കാഴ്ചകളാണ്. അതേ സമയം, ആരാധകർക്ക് ആഢംബര താമസത്തിനായി മറ്റൊരു കപ്പൽ കൂടി ദോഹ തീരത്തെത്തിയിട്ടുണ്ട്. എംഎസ്സിയുടെ പൊയേഷ്യയാണ് ഇന്നലെ ഖത്തറിലെത്തിയ ആഢംബര കപ്പൽ.

Similar Posts