< Back
Qatar

Qatar
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഖത്തറിൽ
|8 Jan 2026 5:06 PM IST
ഇൻകാസ് കുടുംബ സംഗമത്തിൽ പങ്കെടുക്കും
ദോഹ:പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഖത്തറിൽ. ജനുവരി 9ന് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ നടക്കുന്ന ഖത്തർ ഇൻകാസ് കുടുംബ സംഗമത്തിൽ പങ്കെടുക്കാനാണ് ദോഹയിലെത്തിയത്. വി.ഡി. സതീശന് ഇൻകാസ് പ്രവർത്തകർ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ആവേശോജ്ജ്വല സ്വീകരണം നൽകി.
ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായിൽ, ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ട്രഷറർ ജീസ് ജോസഫ്, ഉപദേശക സമിതി ചെയർമാൻ സമീർ ഏറാമല, രക്ഷാധികാരികളായ ജോപ്പച്ചൻ തെക്കെക്കൂറ്റ്, ജോൺ ഗിൽബർട്ട്, ഐ.എസ്.സി സെക്രട്ടറി ബഷീർ തുവാരിക്കൽ, മറ്റ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ, യൂത്ത് വിംഗ്, ലേഡീസ് വിംഗ് പ്രവർത്തകരടക്കം നൂറ് കണക്കിനാളുകളാണ് അദ്ദേഹത്തെ സ്വീകരിക്കാൻ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേർന്നത്.