< Back
Qatar

Qatar
പി.സി.സി. വെബിനാർ നാളെ, അഡ്വ : കാളീശ്വരംരാജ് , പ്രമോദ് രാമൻ സംസാരിക്കും
|16 Feb 2022 9:46 PM IST
ദോഹ: ഖത്തറിലെ വിവിധ പ്രവാസി സംഘടനകളുടെ കൂട്ടായമയായ പ്രവാസി കോർഡിനേഷൻ കമ്മറ്റി സംഘടിപ്പിക്കുന്ന വെബിനാർ നാളെ. ഖത്തർ സമയം വൈകിട്ട് 5.30 നു നടക്കുന്ന പരിപാടിയിൽ സുപ്രീംകോടതിയിലെ അഭിഭാഷകൻ അഡ്വ: കാളീശ്വരം രാജ് , മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ എന്നിവർ സംസാരിക്കും. 'ഇന്ത്യൻ ഭരണഘടനയുടെ വെളിച്ചത്തിൽ അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം' എന്ന വിഷയത്തിലാണ് പ്രഭാഷണം നടക്കുക . പരിപാടിയിൽ മീഡിയ വൺ ചാനലിന് വിലക്കേർപ്പെടുത്തിയതിനെ കുറിച്ച് എഡിറ്റർ പ്രമോദ് രാമൻ സംസാരിക്കും. ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾ പ്രവാസി സമൂഹത്തിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത്തെ പ്രഭാഷണ പരിപാടിയാണ് വ്യാഴാഴ്ച നടക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന പരിപാടിയുടെ ഐഡി : 85187117342 പാസ്സ്‌വേർഡ് :2022