< Back
Qatar
Price of textbooks and School bus fees in Qatar
Qatar

പാഠപുസ്തകങ്ങളുടെ വിലയും ബസ് ഫീസും വർധിപ്പിക്കാൻ അനുമതി

Web Desk
|
1 Jun 2023 10:20 AM IST

ഖത്തറിൽ സർക്കാർ വിദ്യാലയങ്ങളിലെ വിദേശ വിദ്യാർഥികൾക്കുള്ള പാഠപുസ്തകങ്ങളുടെ വിലയും സ്‌കൂൾ ബസ് ഫീസും വർധിപ്പിക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കരട് നിർദേശത്തിന് മന്ത്രിസഭയുടെ അനുമതി.

ഖത്തരികളും, ജി.സി.സി പൗരന്മാരും അല്ലാത്ത വിദേശ വിദ്യാർഥികളുടെ ഫീസും പുസ്തക തുകയും വർധിപ്പിക്കാനാണ് തീരുമാനം. ബുധനാഴ്ച ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ. ഖാലിദ് ബിൻ ബുഹമ്മദ് അൽ അതിയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് കരട് നിർദേശത്തിന് അംഗീകാരം നൽകിയത്. മലയാളികൾ ഉൾപ്പെടെ സർക്കാർ വിദ്യാലയങ്ങളിൽ പഠനം നടത്തുന്ന വിദ്യാർഥികൾക്ക് ബാധകമാവുന്നതാണ് ഈ നിർദേശം.

Similar Posts