< Back
Qatar

Qatar
ഖത്തറിൽ പെട്രോൾ-ഡീസൽ വിലയിൽ നേരിയ വർധന
|31 Oct 2024 10:36 PM IST
അന്താരാഷ്ട്ര വിപണിയിലെ മാറ്റത്തിന് അനുസരിച്ചാണ് ഖത്തറിലും ഇന്ധന വില കൂട്ടിയത്
ദോഹ: ഖത്തറിൽ പെട്രോൾ-ഡീസൽ വിലയിൽ നേരിയ വർധന. സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനുമാണ് വില കൂടിയത്. നവംബർ മാസത്തിലെ ഇന്ധനവിലയാണ് ഖത്തർ എനർജി പ്രഖ്യാപിച്ചത്. പ്രീമിയം പെട്രോളിന്റെ വില 1.90 ഖത്തർ റിയാലായി തുടരും. എന്നാൽ ഡീസൽ സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലയിൽ അഞ്ച് ദിർഹത്തിന്റെ മാറ്റമുണ്ട്.
സൂപ്പർ ഗ്രേഡിന്റെ വില 2 റിയാൽ അഞ്ച് ദിർഹത്തിൽ നിന്ന് രണ്ട് റിയാൽ പത്ത് ദിർഹം ആയി വർധിച്ചു. ഡീസൽ വില രണ്ട് റിയാലിൽ നിന്ന് രണ്ട് റിയാൽ അഞ്ച് ദിർഹം ആയാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റത്തിന് അനുസരിച്ചാണ് ഖത്തറിലും ഇന്ധന വില കൂട്ടിയത്.