< Back
Qatar

Qatar
കവി സച്ചിദാനന്ദനെ തനിമ ഖത്തർ അനുമോദിച്ചു
|28 Feb 2022 11:05 PM IST
ദോഹ: കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി നിയമിതനായ കവി സച്ചിദാനന്ദനെ തനിമ ഖത്തർ എക്സിക്യൂട്ടീവ് യോഗം അനുമോദിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായി ഏറെ കാലത്തെ അനുഭവ സമ്പത്തും കവി, നിരൂപകൻ, വാഗ്മി, അധ്യാപകൻ എന്നീ നിലകളിൽ രാജ്യാന്തര പ്രശസ്തിയും നേടിയ അദ്ദേഹത്തിന് കൈവന്ന പുതിയ ചുമതല അക്കാദമിക്ക് നവോന്മേഷവും ഊർജവും പകരാൻ പര്യാപ്തമാണ്. രാജ്യം അഭിമുഖീകരിക്കുന്ന ഫാഷിസ്റ്റ് ഭീഷണികൾക്കെതിരെ ഉറച്ച മതേതര നിലപാടുകളിലൂടെ ശ്രദ്ധേയനായ സച്ചിദാനന്ദൻ മാഷിൻ്റെ നിയമനം ഏറെ പ്രതീക്ഷകൾ നല്കുന്നതാണെന്ന് യോഗം വിലയിരുത്തി. തനിമ ഡയറക്ടർ ആർ എസ് അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടർമാരായ അഹമ്മദ് ഷാഫി, ഡോ.സൽമാൻ ജനറൽ സെക്രട്ടറി ശറഫുദ്ധീൻ, അസി.സെക്രട്ടറി നൗഷാദ് സി തുടങ്ങിയവർ സംസാരിച്ചു.