< Back
Qatar

Qatar
ഖത്തറില്‍ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ഊര്‍ജിതമാക്കുന്നു
|28 Dec 2023 9:08 AM IST
ഖത്തറില്‍ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ഊര്‍ജിതമാക്കുന്നു. ഇതുസംബന്ധിച്ച കരട് ബില്ലിന് ഖത്തര്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
എന്നാല്‍ ഏതൊക്കെ തലത്തിലാണ് സ്വകാര്യവത്കരണം എന്ന് വ്യക്തമാക്കിയിട്ടില്ല. കരട് നിയമത്തിന് ബുധനാഴ്ച മന്ത്രിസഭ അംഗീകാരം നൽകുകയും അത് ശൂറ കൗൺസിലിന് റഫർ ചെയ്യുകയും ചെയ്തു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ നടന്ന കേന്ദ്രമന്ത്രിസഭയുടെ പതിവ് യോഗമാണ് നടന്നത്തിലാണ് നടപടി.