< Back
Qatar
ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത ഗുളികകള്‍ പിടികൂടി
Qatar

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത ഗുളികകള്‍ പിടികൂടി

Web Desk
|
18 April 2022 4:52 PM IST

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത ഗുളികകളും മയക്കുമരുന്നും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. യാത്രക്കാരന്റെ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ അഞ്ഞൂറോളം ഗുളികകളാണ് പിടിച്ചെടുത്തത്. ഇതില്‍ നാര്‍ക്കോട്ടിക് സ്വഭാവമുള്ള മരുന്നുകളും ഉള്ളതായി കസ്റ്റംസ് അറിയിച്ചു.

100 ട്രമഡോള്‍ ഗുളികകള്‍, 455 മയക്കുമരുന്ന് ഗുളികകള്‍, മരുന്ന് പെട്ടിയില്‍ സൂക്ഷിച്ചിരുന്ന 18 ഗുളികകള്‍ എന്നിവയാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത നിരോധിതവസ്തുക്കള്‍ മേല്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

Similar Posts