< Back
Qatar
സീതിഹാജി ഡയാലിസിസ് സെൻ്ററിന് ഡയാലിസിസ് യൂണിറ്റുകൾ നൽകി
Qatar

സീതിഹാജി ഡയാലിസിസ് സെൻ്ററിന് ഡയാലിസിസ് യൂണിറ്റുകൾ നൽകി

Web Desk
|
28 Dec 2023 9:43 AM IST

മലപ്പുറം ജില്ലയിലെ എടവണ്ണയില്‍ തുടങ്ങുന്ന സീതിഹാജി ഡയാലിസിസ് സെൻററിന് എടവണ്ണ പഞ്ചായത്ത് പ്രവാസി അസോസിയേഷൻ ഖത്തർ രണ്ട് ഡയാലിസിസ് യൂണിറ്റുകൾ നൽകി.

എപ്പാക്കിന്റെ പത്താം വാർഷികാഘോഷ ചടങ്ങില്‍ ഏറനാട് എം.എൽ.എ പികെ ബഷീറിനാണ് തുക കൈമാറിയത്. എടവണ്ണനീയം സീസൺ 5 പികെ ബഷീർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

നസീം ഹെൽത്ത് കെയർ എംഡി മിയാൻദാദ് വിപി, എപ്പാക് രക്ഷാധികാരികളായ സലിം റോസ്, അഷ്റഫ് പനനിലത്ത് തുടങ്ങിയവര്‍ സംസാരിച്ചു. എപ്പാക് പ്രസിഡണ്ട് കെടി ഫൈസൽ ബാബു അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി സാബിഖുസ്സലാം സ്വാഗതം പറഞ്ഞു.

Similar Posts