< Back
Qatar
രോഗികളുടെ രേഖകൾ ബന്ധിപ്പിക്കുന്നതിന്   പൊതു, സ്വകാര്യ ആശുപത്രികൾ കൈകോർക്കുന്നു
Qatar

രോഗികളുടെ രേഖകൾ ബന്ധിപ്പിക്കുന്നതിന് പൊതു, സ്വകാര്യ ആശുപത്രികൾ കൈകോർക്കുന്നു

Web Desk
|
3 Jan 2024 9:12 AM IST

ഖത്തറില്‍ രോഗികളുടെ രേഖകൾ ബന്ധിപ്പിക്കുന്നതിന് പൊതു, സ്വകാര്യ ആശുപത്രികൾ കൈകോർക്കുന്നു. സ്കാനിങ് പോലുള്ള പരിശോധനകളും ടെസ്റ്റുകളും ആവര്‍ത്തിക്കാതിരിക്കനാണ് ഏകോപനം നടത്തുന്നത്.

മെഡിക്കൽ പരിശോധനകളും സ്‌ക്രീനിംഗുകളും ചികിത്സാ കേന്ദ്രങ്ങള്‍ മാറുമ്പോള്‍ ആവര്‍ത്തിക്കുന്ന സ്ഥിതിയുണ്ട്. പൊതു- സ്വകാര്യ ആശുപത്രികളുടെ ഏകോപനത്തിലൂടെ ഇതിന് മാറ്റം വരുത്തുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഒരിക്കൽ ഒരു പരിശോധന നടത്തിയാൽ അത് മറ്റൊരു ഡോക്ടർ ആവർത്തിക്കേണ്ട ആവശ്യമില്ല, ആവർത്തിച്ചുള്ള പരിശോധന ഒഴിവാക്കുന്നതിലൂടെ രോഗികളുടെ സമയവും ചെലവും ലാഭിക്കാം. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, പൊണ്ണത്തടി എന്നിവ പോലുള്ള ജീവിതശൈലി രോഗങ്ങൾ ആദ്യ ഘട്ടത്തിൽ കണ്ടെത്തുന്നതിന് ആരോഗ്യ പരിശോധന നടത്താൻ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

ഖത്തർ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി പുതിയ ആരോഗ്യ നയത്തിന് തുടക്കമിടുന്ന വര്‍ഷം കൂടിയാണ് 2024. മുന്‍ പദ്ധതിയിലെ ലക്ഷ്യങ്ങളില്‍ 90 ശതമാനവും പൂര്‍ത്തീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിലെ നോൺ കമ്മ്യൂണിക്കബിൾ ഡിസീസ് പ്രിവൻഷൻ ഡിപ്പാർട്ട്‌മെന്റ് മേധാവി ശൈഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് അല്‍ത്താനി പറഞ്ഞു

Similar Posts