< Back
Qatar
12,000 കോടിയോളം രൂപ ലാഭം; റെക്കോർഡ് ലാഭം സ്വന്തമാക്കി ഖത്തർ എയർവേയ്സ്
Qatar

12,000 കോടിയോളം രൂപ ലാഭം; റെക്കോർഡ് ലാഭം സ്വന്തമാക്കി ഖത്തർ എയർവേയ്സ്

Web Desk
|
16 Jun 2022 10:06 PM IST

ആഗോളതലത്തിൽ തന്നെ വിമാനക്കമ്പനികൾ പ്രതിസന്ധി നേരിട്ട കാലഘട്ടമായിരുന്നു കഴിഞ്ഞ രണ്ട് വർഷങ്ങൾ.

റെക്കോർഡ് ലാഭം സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്. കഴിഞ്ഞ സാമ്പത്തികവർഷം ലോകത്ത് ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയ വിമനക്കമ്പനിയാണ് ഖത്തർ എയർവേസ്. 12,000 കോടിയോളം രൂപയാണ് ഇക്കാലയളവിലെ ലാഭം.

ആഗോളതലത്തിൽ തന്നെ വിമാനക്കമ്പനികൾ പ്രതിസന്ധി നേരിട്ട കാലഘട്ടമായിരുന്നു കഴിഞ്ഞ രണ്ട് വർഷങ്ങൾ. കോവിഡ് പ്രതിസന്ധിയെ തുടർന്ന് സർവീസുകൾ പൂർണമായോ, ഭാഗികമായോ നിലയ്ക്കുന്ന സാഹചര്യമുണ്ടായി. യാത്രക്കാരുടെ എണ്ണവും കുറഞ്ഞു.

എന്നാൽ ഇക്കാലയളവിൽ മികച്ച സേവനം ഉറപ്പാക്കി റെക്കോർഡ് ലാഭമാണ് ഖത്തർ എയർവേസ് സ്വന്തമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷം 5.6 ബില്യൺ ഖത്തർ റിയാൽ അതായത് ഏതാണ്ട് 12,000 കോടിയോളം ഇന്ത്യൻ രൂപയാണ് അറ്റാദായം. ആകെ വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 78 ശതമാനം ഉയർന്ന് 52.3 ബില്യൺ റിയാലിലെത്തി. കോവിഡ് മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്താലും രണ്ട് ശതമാനത്തിന്റെ വർധനയുണ്ട്.

1.85 കോടി യാത്രക്കാരാണ് കഴിഞ്ഞ വർഷം ഖത്തർ എയർവേസിൽ യാത്ര ചെയ്തത്. കാർഗോ വരുമാനത്തിൽ 25 ശതമാനം വർധനയുണ്ട്. 25 വർഷത്തിനിടെയാണ് ലോകത്തെ ഏറ്റവും ലാഭമുള്ള വിമാനക്കമ്പനിയായി ഖത്തർ എയർവേസ് കുതിച്ചുയർന്നത്.

Related Tags :
Similar Posts