< Back
Qatar
അപെക്സ് അവാർഡ്; ഖത്തര്‍ എയര്‍വേസിന് മൂന്ന് പുരസ്കാരങ്ങള്‍
Qatar

അപെക്സ് അവാർഡ്; ഖത്തര്‍ എയര്‍വേസിന് മൂന്ന് പുരസ്കാരങ്ങള്‍

Web Desk
|
22 Sept 2023 10:40 PM IST

ഖത്തര്‍ എയര്‍വേസ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിർ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും സ്വന്തമാക്കി

ദോഹ: എയര്‍ലൈന്‍ പാസഞ്ചര്‍ എക്സ്പീരിയന്‍സ് അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സ്വന്തമാക്കി ഖത്തര്‍ എയര്‍വേസ് സി.ഇ.ഒ അക്ബര്‍ അല്‍ബാകിര്‍. 50 വര്‍ഷത്തിനിടെ ഈ പുരസ്കാരം നേടുന്ന ആറാമത്തെയാളാണ് അക്ബര്‍ അല്‍ ബാകിര്‍. എയര്‍ലൈന്‍ മേഖയിലെ മികവിനും സമര്‍പ്പണത്തിനും വിമാനക്കമ്പനികളുടെ മേധാവികള്‍ക്ക് എയര്‍ലൈന്‍ പാസഞ്ചര്‍ എക്സ്പീരിയന്‍സ് അസോസിയേഷന്‍ അഥവാ അപെക്സ് നല്‍കുന്ന പുരസ്കാരമാണ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം.

കാലിഫോര്‍ണിയയില്‍ നടന്ന ചടങ്ങില്‍ ഇതുള്‍പ്പെടെ നാല് പുരസ്കാരങ്ങള്‍ അക്ബര്‍ അല്‍ ബാകിര്‍ ഏറ്റുവാങ്ങി. അപെക്സ് വേള്‍ഡ് ക്ലാസ് അവാര്‍ഡ് 2024, ബെസ്റ്റ് എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ ദ മിഡിലീസ്റ്റ്, ഗ്ലോബല്‍ ബെസ്റ്റ് ഫുഡ് ആന്റ് ബിവറേജസ് അവാര്‍ഡുകളാണ് ഖത്തര്‍ എയര്‍വേസിന് ലഭിച്ചത്. ലോകത്തെ പ്രധാനപ്പെട്ട എയര്‍ലൈന്‍ അസോസിയേഷനുകളിലൊന്നാണ് അപെക്സ്.

Similar Posts