< Back
Qatar
ഫാൻബറോ രാജ്യാന്തര എയർ ഷോയിൽ പങ്കാളിയായി ഖത്തർ എയർവേയ്‌സ്
Qatar

ഫാൻബറോ രാജ്യാന്തര എയർ ഷോയിൽ പങ്കാളിയായി ഖത്തർ എയർവേയ്‌സ്

Web Desk
|
19 July 2022 11:43 PM IST

154 കോടി ഡോളർ ലാഭം നേടിയ ഖത്തർഎയർവേയ്‌സ് കഴിഞ്ഞ സീസണിൽ 18.5 ദശലക്ഷം യാത്രക്കാരെയാണ് വഹിച്ചത്

ലോകപ്രശസ്തമായ ഫാൻബറോ രാജ്യാന്തര എയർഷോയിൽ പങ്കാളിയായി ഖത്തർഎയർവേയ്‌സും. ബോയിങ് 787-9 ഡ്രീംലൈനർ, ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി പ്രത്യേകം ഡിസൈൻ ചെയ്ത ബോയിങ് 777-300 ഇ.ആർ വിമാനവുമാണ് എയർഷോയിൽ ഖത്തർ എയർവേയ്‌സ് അവതരിപ്പിക്കുന്നത്. ബോയിങ് 777-300 ഇ.ആർ വിമാനം ഖത്തർ ലോകകപ്പിന്റെ ലോഗോ പതിച്ചാണ് പറക്കുന്നത്.

പുരസ്‌കാരങ്ങളും വൻ സാമ്പത്തിക ലാഭവും കൊയ്താണ് ഖത്തർ എയർവേസ് ഫാൻബറോ എയർഷോയിലെത്തിയത്. യാത്രാ വിമാനമായ ബോയിങ് 787-9 ഡ്രീംലൈനറാണ് പ്രധാന ഹൈലൈറ്റ്. അത്യാഡംബര ശ്രേണിയിലുള്ള ഈ വിമാനം 2021ലാണ് ഖത്തർഎയർവേസിന്റെ ഭാഗമായത്. തിങ്കളാഴ്ച ആരംഭിച്ച ഫാൻബറോ എയർഷോ അഞ്ചു ദിവസം നീണ്ടു നിൽക്കും. 154 കോടി ഡോളർ ലാഭം നേടിയ ഖത്തർഎയർവേയ്‌സ് കഴിഞ്ഞ സീസണിൽ 18.5 ദശലക്ഷം യാത്രക്കാരെയാണ് വഹിച്ചത്. പത്ത് ലക്ഷം യാത്രക്കാരെ ലോകകപ്പ് വേദിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ എയർവേയ്‌സ്.

Similar Posts