< Back
Qatar
Qatar Airways says ticket refunds will take time
Qatar

ടിക്കറ്റ് റീഫണ്ടിന് സമയമെടുക്കുമെന്ന് ഖത്തർ എയർവേയ്സ്

Web Desk
|
22 March 2026 10:43 PM IST

ഫെബ്രുവരി 28-മാർച്ച് 30 വരെയുള്ള ടിക്കറ്റുകൾക്കാണ് റീഫണ്ട് പ്രഖ്യാപിച്ചിരുന്നത്

ദോഹ: നിലവിലെ സാഹചര്യത്തിൽ ടിക്കറ്റ് റീഫണ്ടിങ്ങിന് സാധാരണയിലും കൂടുതൽ സമയമെടുക്കുമെന്ന് ഖത്തർ എയർവേയ്സ്. യാത്രക്കാർ സഹകരിക്കണമെന്ന് വിമാനക്കമ്പനി ആവശ്യപ്പെട്ടു. അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും എയർവേയ്സ് അറിയിച്ചു. ഫെബ്രുവരി 28 മുതൽ മാർച്ച് 30 വരെയുള്ള ടിക്കറ്റുകൾക്കാണ് ഖത്തർ എയർവേയ്സ് റീഫണ്ട് പ്രഖ്യാപിച്ചിരുന്നത്. ഈ ടിക്കറ്റുകൾ സൗജന്യമായി തിയ്യതി മാറ്റാമെന്നും വിമാനക്കമ്പനി അറിയിച്ചിരുന്നു. റീഫണ്ട് അപേക്ഷകൾ പ്രോസസ് ചെയ്യാൻ 28 ദിവസം വരെ വേണ്ടിവരുമെന്നാണ് എയർവേയ്സിന്റെ അറിയിപ്പിൽ പറയുന്നത്.

അപേക്ഷ നൽകിയ യാത്രക്കാർ ഇ-മെയിൽ വഴി സ്റ്റാറ്റസ് പരിശോധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. ഉപയോഗിക്കാത്ത കൺഫേം ടിക്കറ്റുകൾക്കാണ് റീഫണ്ട് ലഭിക്കുക. സീറ്റ് സെലക്ഷൻ പോലുള്ള ആഡ് ഓൺ സേവനങ്ങളുടെ റീഫണ്ട് പിന്നീട് പ്രത്യേകമായി ലഭിക്കും. കസ്റ്റമർ കെയർ സെന്ററുകളിലെ തിരക്കു പരിഗണിച്ച് വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ് വഴിയോ ബുക്കിങ്ങുകളിൽ മാറ്റം വരുത്തണമെന്നും വിമാനക്കമ്പനി നിർദേശിച്ചു.

Similar Posts