< Back
Qatar

Qatar
ബെയ്റൂത്തിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് ഖത്തർ എയർവേയ്സ്
|24 Sept 2024 10:15 PM IST
ഹിസ്ബുള്ള-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം
ദോഹ: ലബനനിലെ ബെയ്‌റൂത്തിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് ഖത്തർ എയർവേസ്. ഹിസ്ബുള്ള- ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെയാണ് തീരുമാനം. ലബനനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ബെയ്റൂട്ട് റാഫിക് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സർവീസുകൾ ഇന്നും നാളെയും ഉണ്ടായിരിക്കില്ലെന്ന് ഖത്തർ എയർവേസ് പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഏറെ പ്രധാനമാണെന്നും ഉയർന്ന മുൻഗണനയാണ് നൽകുന്നതെന്നും കമ്പനി വ്യക്തമാക്കി. ഇന്നലെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ലബനനിൽ 35 കുട്ടികൾ ഉൾപ്പെടെ അഞ്ഞൂറോളം പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ചയുണ്ടായ പേജർ സ്‌ഫോടനങ്ങളുടെ പശ്ചാതലത്തിൽ ബെയ്റൂത്ത് വിമാനങ്ങളിൽ പേജറുകൾക്കും വാക്കി-ടോക്കികൾക്കും ഖത്തർ എയർവേസ് നിരോധനം പ്രഖ്യാപിച്ചിരുന്നു.