< Back
Qatar
ഗെയിമിങ് ഇൻ ദ സ്‌കൈ; വിമാന യാത്രയിൽ ഇ-സ്പോർട്സ് മത്സരവുമായി ഖത്തർ എയർവേസ്‌
Qatar

'ഗെയിമിങ് ഇൻ ദ സ്‌കൈ'; വിമാന യാത്രയിൽ ഇ-സ്പോർട്സ് മത്സരവുമായി ഖത്തർ എയർവേസ്‌

Web Desk
|
17 May 2025 8:40 PM IST

ദോഹയിൽ നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനത്തിൽ പ്രശസ്തരായ ഓൺലൈൻ സ്ട്രീമർമാർ പരീക്ഷണ മത്സരത്തിന്റെ ഭാഗമായി

ദോഹ: 'ഗെയിമിങ് ഇൻ ദ സ്‌കൈ', പേരുപോലെ ആകാശത്ത് വെച്ചൊരു ഗെയിമിങ് മത്സരം. ഖത്തർ എയർവേസാണ് വിമാനയാത്രകളിൽ ഒരു പുതിയ അധ്യായം എഴുതിച്ചേർത്ത് ഇത്തരമൊരു മത്സരം സംഘടിപ്പിച്ചത്. ദോഹയിൽ നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനത്തിൽ 35,000 അടി ഉയരത്തിലായിരുന്നു ഈ ഇ-സ്പോർട്സ് മത്സരം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തരായ ഓൺലൈൻ സ്ട്രീമർമാർ ഈ പരീക്ഷണ മത്സരത്തിൽ പങ്കെടുത്തു. സ്റ്റാർലിങ്കിന്റെ അൾട്രാ ഫാസ്റ്റ്, ലോ ലേറ്റൻസി ഇന്റർനെറ്റ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കളിക്കാർക്ക് യാതൊരു തടസ്സവുമില്ലാതെ ഗെയിമിങ്ങിന്റെ ഭാഗമായി.

യാത്രക്കാർക്ക് വീടുകളിലാണെന്ന് തോന്നിപ്പിക്കും വിധത്തിലുള്ള അനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് ഖത്തർ എയർവേസ് സിഇഒ ബദർ മുഹമ്മദ് അൽമീർ അഭിപ്രായപ്പെട്ടു. ആകാശത്തിലെ ഈ ഗെയിമിങ് വിപ്ലവം യാത്രക്കാർക്ക് കൂടുതൽ ആകർഷകവും വിനോദപ്രദവുമായ ഒരു അനുഭവമാണ് നൽകുകയെന്നതിൽ സംശയമില്ല.

Similar Posts