< Back
Qatar
ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈനിനുള്ള എയര്‍ലൈന്‍ റേറ്റിങ്സ് പുരസ്കാരം സ്വന്തമാക്കി ഖത്തര്‍ എയര്‍വേസ്
Qatar

ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈനിനുള്ള എയര്‍ലൈന്‍ റേറ്റിങ്സ് പുരസ്കാരം സ്വന്തമാക്കി ഖത്തര്‍ എയര്‍വേസ്

Web Desk
|
15 July 2022 9:34 PM IST

മികച്ച ബിസിനസ് ക്ലാസിനുള്ള പുരസ്കാരവും ഖത്തര്‍ എയര്‍വേസിനാണ്

ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈനിനുള്ള എയര്‍ലൈന്‍ റേറ്റിങ്സ് പുരസ്കാരം സ്വന്തമാക്കി ഖത്തര്‍ എയര്‍വേസ്.മികച്ച ബിസിനസ് ക്ലാസിനുള്ള പുരസ്കാരവും ഖത്തര്‍ എയര്‍വേസിനാണ്.

ലോകത്തെ മികച്ച എയര്‍ലൈന്‍,മിഡ്ലീസ്റ്റിലെ മികച്ച എയര്‍ലൈന്‍, മികച്ച ബിസിനസ് ക്ലാസ് പുരസ്കാരങ്ങളാണ് ഖത്തര്‍ എയര്‍വേസ് സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഈ നേട്ടം ഖത്തര്‍ എയര്‍വേസ് സ്വന്തമാക്കുന്നത്. ഏവിയേഷന്‍ മേഖലയിലെ വിദഗ്ധരാണ് പുരസ്കാരം നിര്‍ണയിക്കുന്നത്.

ശക്തമായ നെറ്റ്വര്‍ക്ക്, നവീകരണം, സുരക്ഷ തുടങ്ങിയവയായിരുന്നു അവാര്‍ഡിനുള്ള മാനദണ്ഡങ്ങള്‍, ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച യാത്രാ അനുഭവം നല്‍കുകയാണ് ഖത്തര്‍ എയര്‍വേസിന്റെ നയമെന്നും ഈ അവാര്‍ഡുകള്‍ അതിനുള്ള അംഗീകാരമാണെന്നും ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു.

Related Tags :
Similar Posts