< Back
Qatar
യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തിൽ ഖത്തർ അമീർ അനുശോചിച്ചു; ഖത്തറിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം
Qatar

യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തിൽ ഖത്തർ അമീർ അനുശോചിച്ചു; ഖത്തറിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം

ഇജാസ് ബി.പി
|
13 May 2022 10:29 PM IST

ഞായറാഴ്ച വരെ പതാകകൾ താഴ്ത്തിക്കെട്ടാനും ഉത്തരവിട്ടു

ഖത്തർ: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാന്റെ നിര്യാണത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി അനുശോചിച്ചു. ഖത്തറിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തുമെന്നും അറിയിച്ചു. ജ്ഞാനവും മിതത്വവും മുഖമുദ്രയാക്കിയ നേതാവായിരുന്നു ശൈഖ് ഖലീഫ് ബിൻ സായിദ് അൽ നഹ്‌യാനെന്ന് ഖത്തർ അമീർ അനുശോചന സന്ദേശനത്തിൽ പറഞ്ഞു. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ജീവിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും വലിയ നേതാവിനെയാണ് നഷ്ടമായതെന്നും അമീർ പറഞ്ഞു. ഖത്തറിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിനും അമീർ ആഹ്വാനം ചെയ്തു. ഞായറാഴ്ച വരെ പതാകകൾ താഴ്ത്തിക്കെട്ടാനും ഉത്തരവിട്ടു.



Similar Posts