< Back
Qatar

Qatar
ട്വിന്‍ സിറ്റി ടൂര്‍ പാക്കേജുമായി ഖത്തറും അബൂദബിയും
|1 May 2025 9:59 PM IST
ഒറ്റ പാക്കേജില്‍ ദോഹയും അബൂദബിയും സന്ദര്‍ശിക്കാനുള്ള അവസരം
ദോഹ: ട്വിന്‍ സിറ്റി ടൂര്‍ പാക്കേജുമായി ഖത്തറും അബൂദബിയും. ഒറ്റ പാക്കേജില്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയും അബൂദബിയും സന്ദര്‍ശിക്കാനുള്ള അവസരമാണ് സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്. ഗള്‍ഫ് വിനോദ സഞ്ചാരരംഗത്ത് പുതിയ ചുവടുവയ്പാണ് ഖത്തര്‍ ടൂറിസവും അബൂദബി സാംസ്കാരിക ടൂറിസം വകുപ്പും നടത്തിയത്. ഒറ്റ യാത്രയില്‍ രണ്ട് നഗരങ്ങളെ ആഴത്തിലറിയാനുള്ള അവസരമാണ് ട്വിന്‍സിറ്റി പാക്കേജെന്ന് വിസിറ്റ് ഖത്തര്‍ വ്യക്തമാക്കി. ഖത്തര്‍ എയര്‍വേസ് ഹോളിഡേയ്സിന്റെയും ഇത്തിഹാദ് എയര്‍വേസിന്റെയും സഹകരണത്തോടെയാണ് പാക്കേജ് ലഭ്യമാക്കുക. യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പാക്കേജിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. പങ്കാളിത്ത പദ്ധതികളിലൂടെ മേഖലയിലെ വിനോദ സഞ്ചാരത്തിന് ഊര്‍ജം പകരുക എന്നതും ലക്ഷ്യമാണ്.