< Back
Qatar

Qatar
ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് അംഗമായി ഖത്തർ
|30 May 2023 1:19 AM IST
ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് അംഗമായി ഖത്തറിനെ തിരഞ്ഞെടുത്തു. ജനീവയിൽ നടന്ന ഡബ്യൂ.എച്ച്.ഒയുടെ 76ാമത് വേൾഡ് ഹെൽത് അസംബ്ലിയിലാണ് അടുത്ത മൂന്നു വർഷത്തേക്കുള്ള ബോർഡ് അംഗമായി ഖത്തറിനെയും തെരഞ്ഞെടുത്തത്.
കിഴക്കൻ മെഡിറ്ററേനിയൻ മേഖലയെ പ്രതിനിധീകരിച്ചു കൊണ്ടാണ് അംഗത്വം. പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽകുവാരിയാണ് ഖത്തറിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കുക.