< Back
Qatar
Qatar buried those killed in Israeli attacks.
Qatar

ഇസ്രായേൽ ആക്രമണം: ഖത്തറിൽ കൊല്ലപ്പെട്ടവരെ ഖബറടക്കി

Web Desk
|
11 Sept 2025 7:58 PM IST

സുരക്ഷാ സേനാംഗം സഅദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസരി അടക്കം ആറു പേരെയാണ് ഖബറടക്കിയത്

ദോഹ: ഇസ്രായേൽ ആക്രമണത്തിൽ ഖത്തറിൽ കൊല്ലപ്പെട്ടവരെ ഖബറടക്കി. സുരക്ഷാ സേനാംഗം സഅദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസരി അടക്കം ആറു പേരെയാണ് ഖബറടക്കിയത്. അൽ ദോസരിക്ക് പുറമേ ഹമാസ് നേതാവ് ഖലീൽ അൽഹയ്യയുടെ ഓഫീസ് ഡയറക്ടർ ജിഹാദ് ലബാദ്, അൽഹയ്യയുടെ മകൻ ഹുമാം അൽഹയ്യ, അംഗരക്ഷകരായ അബ്ദുല്ല അബ്ദുൽ വാഹിദ്, മുഅ്മിൻ ഹസ്സൗന, അഹമ്മദ് അൽമംലൂക്ക് എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നത്.

ദോഹയിലെ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദിൽ ജനാസ നമസ്‌കാരം നടന്നു. ഖത്തർ അമീർ തമീം ബിൻ ഹമദ് അൽഥാനി നമസ്‌കാരത്തിൽ പങ്കെടുത്തു. മിസൈമീർ മഖ്ബറയിലാണ് ഖബറടക്കിയത്. അൽ ജസീറയാണ് വാർത്ത റിപ്പോർട്ടു ചെയ്തത്.





Similar Posts