< Back
Qatar

Qatar
പെരുന്നാൾ പണം പിൻവലിക്കാൻ ഖത്തറിൽ ഈദിയ്യ എ.ടി.എം
|6 Jun 2024 9:38 PM IST
അഞ്ച്, പത്ത്, 50, 100 റിയാലുകളുടെ കറൻസികൾ ഈദിയ്യ എ.ടി.എമ്മുകളിലൂടെ പിൻവലിക്കാം
ദോഹ: ഖത്തറിൽ പെരുന്നാൾ പണം പിൻവലിക്കാൻ ഈദിയ്യ എ.ടി.എം സേവനം ആരംഭിച്ച് ഖത്തർ സെൻട്രൽ ബാങ്ക്. ഇന്നു മുതൽ വിവിധ ഭാഗങ്ങളിൽ ഈദിയ്യ എ.ടി.എമ്മുകൾ പ്രവർത്തിച്ചു തുടങ്ങി. കുട്ടികൾക്ക് നൽകുന്ന പെരുന്നാൾ പണത്തിന് ആവശ്യമായ ചെറിയ സംഖ്യയുടെ കറൻസികൾ ലഭ്യമാക്കുന്നതിനാണ് ആഘോഷ വേളകളിൽ ഖത്തർ സെൻട്രൽ ബാങ്ക് ഈദിയ്യ എ.ടി.എമ്മുകൾ സ്ഥാപിക്കുന്നത്. അഞ്ച്, പത്ത്, 50, 100 റിയാലുകളുടെ കറൻസികൾ ഈദിയ്യ എ.ടി.എമ്മുകളിലൂടെ പിൻവലിക്കാം.
വെൻഡോം മാൾ, മാൾ ഓഫ് ഖത്തർ, അൽ വക്‌റ സൂഖ്, ദോഹ ഫെസ്റ്റിവൽ സിറ്റി, അൽ ഹസം മാൾ, അൽ മിർഖാബ് മാൾ, വെസ്റ്റ് വാക്, അൽഖോർ മാൾ, അൽമീറ മുഐതർ, അൽ മീറ അൽ തുമാമ എന്നിവിടങ്ങളിൽ ഈദിയ്യ എ.ടി.എമ്മുകൾ സ്ഥാപിച്ചിട്ടുണ്ട്.