< Back
Qatar
Qatar Chamber discusses trade relations with India
Qatar

ഇന്ത്യയുമായുള്ള വ്യാപാരബന്ധം ചർച്ച ചെയ്ത് ഖത്തർ ചേംബർ

Web Desk
|
4 Oct 2025 3:40 PM IST

ബിസിനസ് കൗൺസിൽ യോഗം തിങ്കളാഴ്ച

ദോഹ: ഇന്ത്യയുമായുള്ള വ്യാപാരബന്ധം ചർച്ച ചെയ്ത് ഖത്തർ ചേംബർ ബോർഡ്. ഖത്തർ ചേംബർ ബോർഡ് അംഗം മുഹമ്മദ് ബിൻ മഹ്ദി അൽ അഹ്ബാബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യൻ അംബാസഡറുമായി വ്യാപാര ബന്ധങ്ങൾ ചർച്ച ചെയ്തത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാണെന്നും ഖത്തറിന്റെ പ്രധാന കയറ്റുമതി രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും അൽ അഹ്ബാബി പറഞ്ഞു.

ഐ.ടി, കൃഷി, വ്യവസായം, ആരോഗ്യരക്ഷ തുടങ്ങിയ മേഖലകളിൽ നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഇന്ത്യൻ സ്ഥാപനങ്ങളുമായി സഹകരണത്തിന് ഖത്തർ കമ്പനികൾ ഒരുക്കമാണെന്ന് ചേംബർ ബോർഡ് അറിയിച്ചു. ഇരുരാഷ്ട്രങ്ങളും വ്യാപാരബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സംയുക്ത ബിസിനസ് കൗൺസിൽ തിങ്കളാഴ്ച യോഗം ചേരും. അമ്പതിലധികം ഇന്ത്യൻ ബിസിനസ് സംരംഭകർ കൗൺസിലിൽ പങ്കെടുക്കും. ഇരുപക്ഷത്തെയും നിക്ഷേപം വർധിപ്പിക്കാൻ ബിസിനസ് കൗൺസിൽ മികച്ച വേദിയാകുമെന്ന് ഇന്ത്യൻ അംബാസഡർ പ്രതികരിച്ചു.

അതിനിടെ, സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മന്ത്രി പിയൂഷ് ഗോയൽ അടുത്തയാഴ്ച ദോഹയിലെത്തും. കഴിഞ്ഞ മാസം അവസാനം ഇന്ത്യ സന്ദർശിച്ച ഖത്തർ വിദേശവ്യാപാര-വാണിജ്യ വകുപ്പു സഹമന്ത്രി ഡോ. അഹ്‌മദ് ബിൻ മുഹമ്മദ് അൽ സഈദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിരുന്നു. ജിസിസി രാഷ്ട്രങ്ങളിൽ നിലവിൽ യുഎഇയുമായാണ് ഇന്ത്യക്ക് സ്വതന്ത്ര വ്യാപാര കരാറുള്ളത്.

Similar Posts