< Back
Qatar

Qatar
ഗസ്സയിലെ ജനങ്ങള്‍ക്ക് ഭക്ഷണ വിതരണവുമായി സജീവമായി ഖത്തര്‍ ചാരിറ്റി
|19 Oct 2023 7:27 AM IST
ഇസ്രയേൽ നരനായാട്ട് തുടരുന്ന ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണ വിതരണവുമായി സജീവമായി ഖത്തര്‍ ചാരിറ്റി.
അറുപതിനായിരത്തിലേറെ ഭക്ഷണപ്പൊതികളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഖത്തര്‍ ചാരിറ്റി വിതരണം ചെയ്തത്. ഗസ്സയിലുള്ള ഖത്തര്‍ ചാരിറ്റിയുടെ തന്നെ സന്നദ്ധപ്രവര്‍ത്തകര്‍ വഴിയാണ് ഫോര്‍ പലസ്തീന്‍ കാമ്പയിനിന്റെ ഭാഗമായി ഭക്ഷണമെത്തിക്കുന്നത്.
ഗസയിലേക്ക് സഹായമെത്തിക്കാനുള്ള വഴി തുറക്കുന്ന പക്ഷം കൂടുതൽ സഹായങ്ങൾ എത്തിക്കാനാവുമെന്ന കണക്ക്കൂട്ടലിലാണ് ലോകരാജ്യങ്ങൾ.