< Back
Qatar
എസ്.എം.എ ബാധിച്ച ഇറാഖി ബാലന്   ചികിത്സാ സഹായവുമായി ഖത്തർ ചാരിറ്റി
Qatar

എസ്.എം.എ ബാധിച്ച ഇറാഖി ബാലന് ചികിത്സാ സഹായവുമായി ഖത്തർ ചാരിറ്റി

Web Desk
|
13 Jan 2023 10:26 AM IST

എസ്.എം.എ ബാധിച്ച ഇറാഖി ബാലന് ചികിത്സാ സഹായമൊരുക്കി ഖത്തർ ചാരിറ്റി. ടൈപ്പ് ൨ എസ്.എം.എ സ്ഥിരീകരിച്ച മൂന്ന് വയസുകാരനായ നാദിറിനാണ് ഖത്തറിന്റെ കൈത്താങ്ങ് ലഭിച്ചത്.

ഏതാണ്ട് അഞ്ച് കോടിയിലേറെ രൂപയാണ് നാദിറിന് ചികിത്സാ ചെലവ് പ്രതീക്ഷിക്കുന്നത്. ഖത്തറിൽ സിദ്ര മെഡിക്കൽ സെന്ററിൽ എസ്.എം.എ ചികിത്സയ്ക്കുള്ള സൗകര്യമുണ്ട്.

മകന് ഒരു വയസ്സായപ്പോൾ, സ്വന്തമായി എഴുന്നേറ്റ് നടക്കാൻ പ്രയാസമായതോടെയാണ് രോഗം കണ്ടെത്തിയതെന്ന് നാദിറിന്റെ പിതാവ് പറഞ്ഞു. തുടർന്ന് വിദഗ്ധ ചികിത്സക്കായി കുട്ടിയെ അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ബെയ്‌റൂട്ടിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെനിന്നാണ് കുഞ്ഞിന് ടൈപ്പ് 2 എസ്.എം.എ രോഗനിർണയം നടത്തിയത്.

Similar Posts