< Back
Qatar
ലോകകപ്പ് സമയത്തെ ചരക്കുനീക്കം എളുപ്പമാക്കും; പുതിയ സംവിധാനവുമായി ഖത്തർ കസ്റ്റംസ്
Qatar

'ലോകകപ്പ് സമയത്തെ ചരക്കുനീക്കം എളുപ്പമാക്കും'; പുതിയ സംവിധാനവുമായി ഖത്തർ കസ്റ്റംസ്

Web Desk
|
20 Aug 2022 11:25 PM IST

വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തി എന്നിവടങ്ങളിലെ ചരക്കുനീക്കം എളുപ്പമാക്കുകയാണ് കസ്റ്റംസിന്റെ ലക്ഷ്യം

ഖത്തര്‍: ലോകകപ്പ് സമയത്ത് രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള ചരക്കുനീക്കം എളുപ്പമാക്കാൻ പുതിയ സംവിധാനവുമായി ഖത്തർ കസ്റ്റംസ്. സുപ്രിംകമ്മിറ്റി ഫോർ ഡെലിവറി ആൻറ് ലെഗസിയുമായി സഹകരിച്ച് സ്‌പോർട്‌സ് ഇവൻറ്‌സ് മാനേജ്‌മെൻറ് സംവിധാനത്തിലൂടെയാണ് ചരക്കു നീക്കങ്ങൾ എളുപ്പമാക്കുന്നത്.

വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തി എന്നിവടങ്ങളിലെ ചരക്കുനീക്കം എളുപ്പമാക്കുകയാണ് കസ്റ്റംസിന്റെ ലക്ഷ്യം. ലോകകപ്പ് സമയത്ത് സഞ്ചാരികളുടെ വരവ് വർധിക്കുമ്പോൾ കസ്റ്റംസ് നടപടി എളുപ്പമാക്കാൻ സ്‌പോർട്‌സ് ഇവൻറ്റ് മാനേജ്‌മെൻറ് സംവിധാനം സയാഹമാവുമെന്ന് ജി.എ.സി കഴിഞ്ഞ ദിവസം ട്വീറ്റു ചെയ്തിരുന്നു.

അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങളുമായാണ് തിരക്കേറിയ കാലത്തെ വരവേൽക്കാൻ കസ്റ്റംസ് വിഭാഗവും ഒരുങ്ങുന്നത്. ഏകജാലക സംവിധാനത്തിലൂടെ നടപടികൾ ഏകോപിപ്പിക്കുമ്പോൾ വേഗത്തിൽ പൂർത്തിയാക്കി തിരക്ക് ലഘൂകരിക്കാനും കഴിയും. ലോകകപ്പ് കാലത്തെ പ്രവർത്തനം സംബന്ധിച്ച് പ്ലാൻ തയ്യാറായതായി ഹമദ് വിമാനത്താവളം കസ്റ്റംസ് അറിയിച്ചു. . ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ച് പ്രവർത്തനം സുഖമമാക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവിലുള്ളതിന്റെ പതിൻമടങ്ങ് യാത്രക്കാർ ഒരേ സമയം രാജ്യത്തെത്തുമ്പോൾഏറ്റവും വേഗത്തിൽ ക്ലിയറൻസ് നൽകാനാണ് പദ്ധതികൾ ഒരുക്കിയിരിക്കുന്നത്

Related Tags :
Similar Posts