< Back
Qatar
ഗതാഗത മേഖലയിലെ ഹൈടെക് കണ്ടുപിടുത്തങ്ങളുമായി ഖത്തർ ഇ മൊബിലിറ്റി ഫോറം
Qatar

ഗതാഗത മേഖലയിലെ ഹൈടെക് കണ്ടുപിടുത്തങ്ങളുമായി ഖത്തർ ഇ മൊബിലിറ്റി ഫോറം

Web Desk
|
1 May 2024 9:24 PM IST

ഇരുപതോളം രാജ്യങ്ങളിൽ നിന്നും ഈ മേഖലയിലെ വിദഗ്ധർ ഫോറത്തിന്റെ ഭാഗമാകുന്നുണ്ട്.

ദോഹ: ഗതാഗത മേഖലയിലെ പുതിയ ആശയങ്ങളും കണ്ടുപിടുത്തങ്ങളും പങ്കുവെച്ച് ഖത്തർ ഇ മൊബിലിറ്റി ഫോറം. ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഫോറം നാളെ സമാപിക്കും. ഖത്തർ ഗതാഗത മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പ്രഥമ ഇ മൊബിലിറ്റി ഫോറം നടക്കുന്നത്. ഇരുപതോളം രാജ്യങ്ങളിൽ നിന്നും ഈ മേഖലയിലെ വിദഗ്ധർ ഫോറത്തിന്റെ ഭാഗമാകുന്നുണ്ട്. ഓട്ടോണമസ്-ഇ മൊബിലിറ്റി മേഖലയിലെ അന്താരാഷ്ട്ര തലത്തിലെയും പ്രാദേശിക തലത്തിലെയും കമ്പനികളുടെ പുതിയ കണ്ടുപിടുത്തങ്ങളുടെ പ്രദർശനവും ഫോറത്തിന്റെ ഭാഗമാണ്.

ഖത്തർ ഗതാഗതമന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈത്തി ഉദ്ഘാടനം ചെയ്തു. ആദ്യ ദിനം വിവിധ പാനൽ ചർച്ചകളും നടന്നു. ഇ മൊബിലിറ്റി ഫോറത്തിന്റെ ഭാഗമായി രാജ്യത്തെ സ്‌കൂൾ ബസുകൾ വൈദ്യുതീകരിക്കുന്നതിനും തുടക്കമിട്ടു. ഗതാഗത, വിദ്യാഭ്യാസ മന്ത്രിമാർ ചേർന്ന് ആദ്യ ഇലക്ട്രിക് സ്‌കൂൾ ബസ് പുറത്തിറക്കി.2030 ഓടെ രാജ്യത്തെ പൊതുഗതാഗത സംവിധാനം പൂർണമായും വൈദ്യുതീകരിക്കുകയെന്ന ഖത്തർ ദേശീയ വിഷൻ പദ്ധതിയുടെ ഭാഗമായാണ് ഇലക്ട്രിക് സ്‌കൂൾ ബസുകൾ നിരത്തിലിറക്കുന്നത്.

Similar Posts