< Back
Qatar
കോവിഡ് പ്രതിസന്ധിയിലും സാമ്പത്തിക കുതിപ്പുമായി ഖത്തർ
Qatar

കോവിഡ് പ്രതിസന്ധിയിലും സാമ്പത്തിക കുതിപ്പുമായി ഖത്തർ

Web Desk
|
12 Aug 2021 11:13 PM IST

എണ്ണ വിലയും കോർപ്പറേറ്റ് ആദായനികുതി ശേഖരണവുമാണ് രാജ്യത്തെ പ്രധാന വരുമാന സ്രോതസ്സുകള്‍.

കോവിഡ് പ്രതിസന്ധിയിലും സാമ്പത്തിക രംഗത്ത് കുതിപ്പ് കൈവരിക്കുന്നതായി ഖത്തർ ധനകാര്യമന്ത്രാലയം. ഈ വര്‍ഷം രണ്ടാം പാദത്തില്‍ 3.8 ബില്യണ്‍ റിയാലിന്‍റെ മിച്ചമുണ്ടായെന്ന് മന്ത്രാലയം അറിയിച്ചു.

ഖത്തര്‍ ധനകാര്യമന്ത്രാലയം പുറത്തുവിട്ട 2021 രണ്ടാം പാദ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ കാണിക്കുന്നത്. 3.8 ബില്യൺ റിയാലിന്‍റെ മിച്ചം ഈ വര്‍ഷം രണ്ടാം പാദം രേഖപ്പെടുത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

രണ്ടാം പാദത്തിലെ മൊത്തം വരുമാനം ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഉയർന്ന നിലയാണ് കാണിക്കുന്നത്. എണ്ണ വിലയും കോർപ്പറേറ്റ് ആദായനികുതി ശേഖരണവും തന്നെയാണ് പ്രധാന വരുമാന സ്രോതസ്സുകള്‍. 50.1 ബില്യൺ റിയാല്‍ ആണ് ഇവ രണ്ടും വഴിയുള്ള വരവ്.

അതെ സമയം രണ്ടാം പാദത്തിൽ മൊത്തം 46.2 ബില്യൺ ചെലവ് രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് മുൻ പാദത്തെ അപേക്ഷിച്ച് 2.6 ശതമാനം വർദ്ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 160 ബില്യണ്‍ വരവും 194 ബില്യണ്‍ റിയാല്‍ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഈ വര്‍ഷത്തേക്കായി നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ചിലവില്‍ പ്രധാന പങ്കും ലോകകപ്പ് തയ്യാറെടുപ്പിനായുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്കായാണ് വകയിരുത്തിയിട്ടുള്ളത്

Similar Posts