< Back
Qatar
ശക്തരായ എതിരാളികളുമായി ഏറ്റുമുട്ടി ലോകകപ്പിന് ഒരുങ്ങാൻ ഖത്തർ; സന്നാഹ മത്സരങ്ങളിൽ കാനഡയും ചിലിയും എതിരാളികൾ
Qatar

ശക്തരായ എതിരാളികളുമായി ഏറ്റുമുട്ടി ലോകകപ്പിന് ഒരുങ്ങാൻ ഖത്തർ; സന്നാഹ മത്സരങ്ങളിൽ കാനഡയും ചിലിയും എതിരാളികൾ

Web Desk
|
16 July 2022 10:24 PM IST

ആദ്യം സ്‌പെയിനിലും പിന്നാലെ ഓസ്ട്രിയയിലുമാണ് ടീമിന്റെ ക്യാമ്പുകൾ. ഇതിനിടയിൽ സെപ്തംബറിൽ രണ്ട് സന്നാഹ മത്സരങ്ങളും ഖത്തർ കളിക്കും.

ദോഹ: ശക്തരായ എതിരാളികളുമായി ഏറ്റുമുട്ടി ലോകകപ്പിന് ഒരുങ്ങാൻ ഖത്തർ. സന്നാഹ മത്സരങ്ങളിൽ കാനഡ, ചിലി ടീമുകളെയാണ് ഖത്തർ നേരിടുന്നത്. സെപ്റ്റംബറിലാണ് മത്സരം. ലോകകപ്പിൽ നാട്ടുകാർക്ക് മുന്നിൽ തലയയുർത്തി നിൽക്കണമെന്ന നിശ്ചയദാർഢ്യത്തിലാണ് ഖത്തർ ഫുട്‌ബോൾ ടീം. ഇതിനായി മാസങ്ങൾക്ക് മുമ്പ് തന്നെ ടീം തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. ആദ്യം സ്‌പെയിനിലും പിന്നാലെ ഓസ്ട്രിയയിലുമാണ് ടീമിന്റെ ക്യാമ്പുകൾ. ഇതിനിടയിൽ സെപ്തംബറിൽ രണ്ട് സന്നാഹ മത്സരങ്ങളും ഖത്തർ കളിക്കും. 23ന് കാനഡയും 27ന് ചിലിയുമാണ് എതികരാളികൾ, മൂന്നാമതൊരു മത്സരം കൂടി കളിക്കുന്നുണ്ടെങ്കിലും എതിരാളി ആരെന്ന് ഉറപ്പായിട്ടില്ല. ഈ മാസം തുടക്കത്തിൽ ഓസ്ട്രിയയിലെത്തിയ ഖത്തറിന് വിവിധ യൂറോപ്യൻ ക്ലബുകൾക്കെതിരെ പരിശീലന മത്സരം കളിക്കാനും പദ്ധതിയുണ്ട്. ലോകകപ്പിൽ ഇക്വഡോർ, നെതർലന്റ്‌സ്, സെനഗൽ ടീമുകളാണ് ആതിഥേയരുടെ എതിരാളികൾ.

Similar Posts