< Back
Qatar
ഗസ്സയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്കായി ഒലീവ് തോട്ടം തീർത്ത് ഖത്തറിലെ കുരുന്നുകൾ
Qatar

ഗസ്സയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്കായി ഒലീവ് തോട്ടം തീർത്ത് ഖത്തറിലെ കുരുന്നുകൾ

Web Desk
|
13 Nov 2023 11:16 PM IST

എജ്യുക്കേഷന്‍ സിറ്റിയിലാണ് ഖത്തർ ഫൗണ്ടേഷനു കീഴിലെ പത്തോളം സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ ഒലീവ് മരങ്ങൾ നട്ടത്.

ഖത്തർ: ഇസ്രായേലിന്റെ തീതുപ്പുന്ന ബോംബറുകള്‍ക്ക് മുന്നില്‍ നിസ്സഹായരായി പിടഞ്ഞുവീഴുന്ന ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് ഐക്യദാർഢ്യവുമായി ഖത്തറിലെ കുരുന്നുകള്‍. ഗസ്സയിൽ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ക്കായി എജ്യുക്കേഷന്‍ സിറ്റിയിൽ 'ഗസ്സ ഗാര്‍ഡന്‍' എന്ന പേരിൽ ഒലീവ് തോട്ടം തീര്‍ത്തു.

ഖത്തർ ഫൗണ്ടേഷനു കീഴിലെ പത്തോളം സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളാണ് ചേര്‍ന്ന് ഗസ്സ ഗാര്‍ഡനില്‍ സമാധാനത്തിന്റെ സന്ദേശവുമായി 50 ഒലീവ് മരങ്ങള്‍ നട്ടത്. അറബ് ഐക്യത്തിന്റെയും പ്രതിരോധത്തിന്റെയും ഫലസ്തീൻ മണ്ണുമായി ആഴത്തിലുള്ള ബന്ധം അടയാളപ്പെടുത്തുന്ന ഒലീവ് ചെടികൾ 'ഗസ്സ പൂന്തോട്ടത്തിൽ' കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ഓര്‍മകളുമായി സമൃദ്ധമായി വളരും.

Similar Posts