< Back
Qatar
Qatar has the highest wage in the Gulf
Qatar

ഗൾഫിൽ ഏറ്റവും കൂടുതൽ വേതനമുള്ള രാജ്യം ഖത്തർ; ആഗോള തലത്തിൽ ആറാം സ്ഥാനം

Web Desk
|
11 July 2023 11:02 PM IST

പട്ടികയില്‍ ഇന്ത്യ 63ാം സ്ഥാനത്താണ്, 46,720 രൂപയാണ് ഇന്ത്യയിലെ ശരാശരി ശമ്പളം

ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ വേതനമുള്ള രാജ്യമായി ഖത്തര്‍. 3.40 ലക്ഷം രൂപയാണ് ഖത്തറിലെ ശരാശരി വേതനം. ആഗോള തലത്തില്‍ ഖത്തര്‍ ആറാം സ്ഥാനത്താണ്

ഓണ്‍ലൈന്‍ സ്റ്റാറ്റിസ്റ്റിക്സ് വെബ്സൈറ്റായ നംബിയോയാണ് ശരാശരി വേതനം അടിസ്ഥാനമാക്കിയുള്ള ലോകരാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്ന രാജ്യമാണ് ഖത്തര്‍.

4130.45 യുഎസ് ഡോളര്‍ അതായത് മൂന്ന് ലക്ഷത്തിന് നാല്‍പതിനായിരം രൂപയിലേറെ വരും ഖത്തറിലെ പ്രതിമാസ ശരാശരി വേതനം. സ്വിറ്റ്സര്‍ലന്‍ഡ് ആണ് പട്ടികയില്‍ മുന്നില്‍. അഞ്ച് ലക്ഷം ഇന്ത്യന്‍ രൂപയിലധികം വരും ശമ്പളം. ലക്സംബര്‍ഗ് രണ്ടാം സ്ഥാനത്തും സിങ്കപ്പൂര്‍ മൂന്നാം സ്ഥാനത്തുമാണ്. അമേരിക്കയാണ് നാലാം സ്ഥാനത്ത്.മൂന്നേ മുക്കാല്‍ ലക്ഷത്തോളം ഇന്ത്യന്‍ രൂപയാണ് അമേരിക്കയിലെ ശരാശരി ശമ്പളം.12 അറബ് രാജ്യങ്ങള്‍ പട്ടികയില്‍ ആദ്യ നൂറിലുണ്ട്.

ഖത്തറിനു പിന്നില്‍ യുഎഇയാണ് രണ്ടാം സ്ഥാനത്ത്. ഏതാണ്ട് 2.86500 രൂപയാണ് ശരാശരി ശമ്പളം. ആഗോള തലത്തില്‍ യുഎഇ ഏഴാം സ്ഥാനത്തുണ്ട്. കുവൈത്ത്, ഒമാന്‍, സൌദി അറേബ്യ എന്നിവയാണ് അറബ് രാജ്യങ്ങളില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റുരാജ്യങ്ങള്‍.163000 രൂപയാണ്സൌ ദിയിലെ ശരാശരി പ്രതിമാസ ശമ്പളം. പട്ടികയില്‍ ഇന്ത്യ 63 ആം സ്ഥാനത്താണ്. 46720 രൂപയാണ് ഇന്ത്യയിലെ ശരാശരി ശമ്പളം.

Related Tags :
Similar Posts