< Back
Qatar
Qatar ICF gets new leadership
Qatar

ഖത്തർ ഐസിഎഫിന് പുതിയ നേതൃത്വം

Web Desk
|
19 April 2025 8:30 PM IST

അഹമ്മദ് സഖാഫി പേരാമ്പ്ര (പ്രസി), മുഹമ്മദ് ആയഞ്ചേരി (ജന സെക്ര)

ദോഹ: തല ഉയർത്തി നിൽക്കാം എന്ന പ്രമേയത്തിൽ ഒന്നര മാസക്കാലമായി നടത്തുന്ന അംഗത്വ കാമ്പയിനിന് പിന്നാലെ ഐസിഎഫ് പുതിയ നാഷണൽ കമ്മിറ്റി നിലവിൽ വന്നു. അഹമ്മദ് സഖാഫി പേരാമ്പ്ര (പ്രസി), അസീസ് സഖാഫി പാലൊളി, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, ജമാലുദ്ദീൻ അസ്ഹരി (വൈസ് പ്രസി), മുഹമ്മദ് ആയഞ്ചേരി (ജന സെക്ര), അബ്ദുൽ കരീം ഹാജി കാലടി (ഫൈനാൻസ് സെക്ര), സെക്രട്ടറിമാരായി ഉമ്മർ കുണ്ടുതോട് (ഓർഗനൈസിംഗ് ആന്റ് ട്രെയിനിംഗ്), പിവിസി അബ്ദുറഹ്‌മാൻ (അഡ്മിൻ ആന്റ് ഐടി), നൗഷാദ് അതിരുമട (പിആർ ആന്റ് മീഡിയ), ഉമ്മർ ഹാജി പുത്തുപാടം (വെൽഫെയർ ആന്റ് സർവീസ്), അഷ്റഫ് സഖാഫി തിരുവള്ളൂർ (പബ്ലിക്കേഷൻ), റഹ്‌മത്തുല്ല സഖാഫി ചീക്കോട് (തസ്‌ക്കിയ), ജവാദുദ്ദീൻ സഖാഫി (വുമൺ എംപവർമെന്റ്), ഫഖറുദ്ദീൻ പെരിങ്ങോട്ടുകര (മോറൽ എജുക്കേഷൻ), എൻജിനിയർ അബ്ദുൽ ഹമീദ് (നോളജ്), ഹാരിസ് വടകര ഹാർമണി ആന്റ് എമിനൻസ്), സിദ്ധിഖ് കരിങ്കപ്പറ (ഇക്കണോമിക് ആന്റ് കാരുണ്യ) എന്നിവരാണ് ഭാരവാഹികൾ.

കാമ്പയിൻ കാലത്ത് 74 യൂണിറ്റുകളുടെ പുനഃസംഘടന നടത്തി. ഡിവിഷൻ, റീജിയൻ നേതൃത്വവും നിലവിൽ വന്നിരുന്നു. ഐസിഎഫ് കൗൺസിലിൽ പറവണ്ണ അബ്ദുറസാഖ് മുസ്‌ലിയാർ പറവണ്ണ അധ്യക്ഷത വഹിച്ചു. അബ്ദുൽ കരീം ഹാജി മേമുണ്ട ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ കൗൺസിലിൽ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

കൗൺസിലിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി എൻ അലി അബ്ദുല്ല ക്ലാസിന് നേതൃത്വം നൽകി. ആർഒ അബ്ദുൽ ഹമീദ് ചാവക്കാട് പുനഃസംഘടനകൾക്ക് നേതൃത്വം നൽകി. സിറാജ് ചൊവ്വ സ്വാഗതവും മുഹമ്മദ് ഷാ ആയഞ്ചേരി നന്ദിയും പറഞ്ഞു.

Related Tags :
Similar Posts