< Back
Qatar

Qatar
ലോകകപ്പിനോടനുബന്ധിച്ച് ഖത്തർ ഇന്ത്യൻ അസോസിയേഷൻ ഓണപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു
|10 Aug 2022 3:48 PM IST
2022 ലോകകപ്പ് പ്രമാണിച്ച് ഖത്തർ ഇന്ത്യൻ അസോസിയേഷൻ ഓണപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ രണ്ടിന് അൽ അറബി സ്പോർട്സ് ക്ലബ് ഇൻഡോർ ഹാളിലാണ് പരിപാടി നടക്കുക.
മത്സരത്തിനുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ആദ്യം റെജിസ്റ്റർ ചെയ്യുന്ന 22 ടീമുകൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 30079870/55814694 എന്ന നംബരുകളിൽ ബന്ധപ്പെടാവുന്നതാണ്.