< Back
Qatar
തുടര്‍ച്ചയായ അഞ്ചാം തവണയും ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യമായി ഖത്തര്‍
Qatar

തുടര്‍ച്ചയായ അഞ്ചാം തവണയും ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യമായി ഖത്തര്‍

Web Desk
|
15 Jan 2023 10:22 PM IST

നാല് ഗള്‍ഫ് രാജ്യങ്ങള്‍ ആദ്യ പത്തില്‍

ഈ വര്‍ഷവും ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യമായി ഖത്തര്‍. നംബെയോ ക്രൈം സൂചികയിലാണ് തുടര്‍ച്ചയായ അഞ്ചാം തവണയും ഖത്തര്‍ ഒന്നാമതെത്തുന്നത്. 142 രാജ്യങ്ങളില്‍ പഠനം നടത്തിയാണ് നംബെയോ സൂചിക തയ്യാറാക്കിയത്. ജീവിത നിലവാരവുമായി ബന്ധപ്പെട്ട് ലോകത്തെ ഏറ്റവും വലിയ ഡേറ്റാ ബേസ് കൂടിയാണിത്.

2018 മുതല്‍ നംബെയോ ക്രൈം സൂചികയില്‍ ഖത്തര്‍ ഏറ്റവും മുന്നിലുണ്ട്. യുഎഇയാണ് രണ്ടാം സ്ഥാനത്ത്. നാല് ഗള്‍ഫ് രാജ്യങ്ങള്‍ ആദ്യ പത്തിലുണ്ട്. ഒമാന്‍ അഞ്ചാമതും ബഹ്റൈന്‍ പത്താമതുമാണ്. ഏറ്റവും സുരക്ഷിത നഗരങ്ങളില്‍ അബുദബി ഒന്നാമതും ദോഹ രണ്ടാമതുമാണ്.

അജ്മാന്‍, ഷാര്‍ജ., ദുബൈ, മസ്കറ്റ് തുടങ്ങിയ ഗള്‍ഫ് നഗരങ്ങളും മുന്‍നിരയിലുണ്ട്. അതേസമയം ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമായി വെനസ്വേല തുടരുകയാണ്.


Related Tags :
Similar Posts