< Back
Qatar
ഖത്തറില്‍ ഹജ്ജ്, ഉംറ രജിസ്ട്രേഷൻ നടപടികൾക്കായി മൊബൈൽ ആപ്ലിക്കേഷൻ
Qatar

ഖത്തറില്‍ ഹജ്ജ്, ഉംറ രജിസ്ട്രേഷൻ നടപടികൾക്കായി മൊബൈൽ ആപ്ലിക്കേഷൻ

Web Desk
|
12 Nov 2021 10:44 PM IST

ഇസ്ലാമികകാര്യ മന്ത്രാലയത്തിന്‍റെ പുതിയ വെബ്സൈറ്റിൽ പൊതുജനങ്ങൾക്കായുള്ള 41 സേവനങ്ങളുൾപ്പെടെ മന്ത്രാലയത്തിെന്‍റെ മുഴുവൻ സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു

ഖത്തറില്‍ ഹജ്ജ്, ഉംറ തീർത്ഥാടനത്തിനായുള്ള രജിസ്ട്രേഷന്‍ പ്രക്രിയ പൂർണമായും ഇലക്ട്രോണിക് സംവിധാനത്തിലൂടെ പൂർത്തിയാക്കാൻ സാധിക്കുന്ന തരത്തിലുള്ള സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ ഉടന്‍ ഇസ്ലാമിക മതകാര്യമന്ത്രാലയം ആരംഭിക്കുമെന്ന് ഇൻഫർമേഷൻ സിസ്റ്റംസ് വിഭാഗം ആക്ടിംഗ് ഡയറക്ടർ മുഹമ്മദ് ഹസൻ അൽ മൽകി അറിയിച്ചു.

ഹജ്ജ്, ഉംറ രജിസ്ട്രേഷനായി പൗരന്മാർക്കും താമസക്കാർക്കും ആപ്പ് ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രജിസ്ട്രേഷന്‍ നടപടികളുടെ തുടരന്വേഷണങ്ങൾക്കും ആപ്പില്‍ സൌകര്യമുണ്ടാകും. ഔഖാഫ് മന്ത്രാലയത്തിന്‍റെ നവീകരിച്ച വെബ്സൈറ്റ് ലോഞ്ചിംഗിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഖത്തർ ദേശീയ വിഷൻ 2030നോടനുബന്ധിച്ച് ഇലക്ട്രോണിക്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ രംഗത്ത് കൂടുതൽ ചുവടുറപ്പിക്കുന്നതിന്‍റെ ഭാഗമായി ഔഖാഫ് മന്ത്രി ഗാനിം ബിൻ ഷഹീൻ ബിൻ ഗാനിമിന്‍റെ പ്രത്യേക നിർദേശ പ്രകാരമാണ് പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

അതേസമയം, ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയത്തിന്‍റെ പുതിയ വെബ്സൈറ്റിൽ പൊതുജനങ്ങൾക്കായുള്ള 41 സേവനങ്ങളുൾപ്പെടെ മന്ത്രാലയത്തിെന്‍റെ മുഴുവൻ സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങൾക്ക് സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും എത്തിക്കുകയും പേപ്പർ നടപടികൾ ഇല്ലാതാക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് സേവനങ്ങൾ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറ്റുന്നത്.


Related Tags :
Similar Posts