< Back
Qatar
ഖത്തർ കെഎംസിസി മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾക്ക് തുടക്കം
Qatar

ഖത്തർ കെഎംസിസി മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾക്ക് തുടക്കം

Web Desk
|
28 May 2025 7:58 PM IST

ക്ലാസുകളുടെ പോസ്റ്റർ പ്രകാശനം കെഎംസിസി സംസ്ഥാന ഓഫിസിൽ നടന്ന ചടങ്ങിൽ നടന്നു

ദോഹ: ഖത്തർ കെഎംസിസി മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ''സ്പീക്ക് ടു ദി വേൾഡ്'' എന്ന പേരിലുള്ള സൗജന്യ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസുകളുടെ ഔപചാരിക തുടക്കമായി. ക്ലാസുകളുടെ പോസ്റ്റർ പ്രകാശനം കെഎംസിസി സംസ്ഥാന ഓഫിസിൽ നടന്ന ചടങ്ങിൽ നടന്നു. കെഎംസിസി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് അൻവർ കടവത് അധ്യക്ഷനായി. ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ സ്വാഗതം പറഞ്ഞു.

ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം ആഗോളതലത്തിൽ അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പദ്ധതി രൂപവത്കരിച്ചത്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും, വിദ്യാർഥികൾക്കും, പൊതുജനങ്ങൾക്കും ആശയവിനിമയം ലളിതമാക്കി ആത്മവിശ്വാസത്തോടെ ഇംഗ്ലീഷിൽ സംസാരിക്കാൻ സഹായിക്കുന്നതാണ് ക്ലാസുകളുടെ പ്രധാന ലക്ഷ്യം. പഠനത്തിന് അനുയോജ്യമായ രീതിയിൽ, അനുഭവസമ്പന്നരായ അധ്യാപകർ ക്ലാസുകൾ നയിക്കും.

ഓൺലൈൻ വഴി ജൂൺ 1-ന് ആരംഭിക്കുന്ന ക്ലാസുകളിൽ ലോകമെമ്പാടുമുള്ള ആർക്കും പങ്കെടുക്കാനാവും. താൽപര്യമുള്ളവർ താഴെ നൽകിയ വാട്‌സപ്പ് നമ്പറുകളിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. പോസ്റ്റർ പ്രകാശന ചടങ്ങിൽ കെഎംസിസി സംസ്ഥാന സെക്രട്ടറി താഹിർ, കാസറഗോഡ് ജില്ലാ ട്രെഷറർ സിദ്ദിഖ് മാണിയംപറ, മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഭാരവാഹികളായ റോസ്ദ്ദിൻ, അഷ്റഫ് മഠത്തിൽ, റഹീം ബളൂർ, സിദ്ദിഖ് പടിഞ്ഞാർ, ഹനീഫ്, മാർസൂക് പുത്തൂർ എന്നിവർ സംബന്ധിച്ചു.

പങ്കെടുക്കുവാൻ ബന്ധപ്പെടേണ്ട വാട്‌സപ്പ് നമ്പറുകൾ: +974 3343 3808,+974 7747 9575

Similar Posts