< Back
Qatar

Qatar
എസ്.എം.എ. രോഗം ബാധിച്ച മൽഖ റൂഹിയുടെ ചികിത്സയ്ക്കായി ഖത്തർ കെ.എം.സി.സി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു
|15 July 2024 7:08 PM IST
മൽഖ റൂഹിയുടെ ചികിത്സയ്ക്കായി 26 കോടിയിലേറെ ഇന്ത്യൻ രൂപയാണ് വേണ്ടത്
ദോഹ: എസ്.എം.എ. രോഗം ബാധിച്ച മൽഖ റൂഹിയുടെ ചികിത്സയ്ക്കായി ഖത്തർ കെ.എം.സി.സി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. മൽഖ റൂഹിയുടെ ചികിത്സയ്ക്കായി 26 കോടിയിലേറെ ഇന്ത്യൻ രൂപയാണ് വേണ്ടത്. ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ ഈ തുക കണ്ടെത്തുന്നതിനായി ഊർജിത ശ്രമത്തിലാണ് ഖത്തറിലെ ഇന്ത്യൻ സമൂഹം.ആവശ്യമായ തുകയുടെ 50 ശതമാനം മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
വിവിധ സംഘടനങ്ങൾ ഇതിനോടകം തന്നെ വ്യത്യസ്തമായ പരിപാടികളിലൂടെ ധനസമാഹരണവുമായി രംഗത്തുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ബിരിയാണി ചലഞ്ചിൽ 7500 ബിരിയാണികളാണ് വിതരണം ചെയ്തത്. ആദ്യഘട്ടത്തിലെ മികച്ച പ്രതികരണത്തിന്റെ പശ്ചാതലത്തിൽ രണ്ടാം ഘട്ട ബിരിയാണി ചലഞ്ച് ജൂലൈ 19ന് നടക്കും.