< Back
Qatar

Qatar
ഖത്തർ ലോക്കൽ ഡേറ്റ്‌സ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം
|27 July 2022 1:53 PM IST
രാജ്യത്തെ പ്രധാന ഫാമുകളെല്ലാം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്
ഏഴാമത് ഖത്തർ ലോക്കൽ ഡേറ്റ്‌സ് ഫെസ്റ്റിവൽ സൂഖ് വാഖിഫിൽ ഇന്ന് ആരംഭിക്കും. പ്രാദേശികമായി വിളയിപ്പിച്ചെടുത്ത വെത്യസ്തയിനം ഈത്തപ്പഴങ്ങളാണ് പ്രദർശിപ്പിക്കുക.

രാജ്യത്തെ പ്രധാന ഫാമുകളെല്ലാം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. ഇന്നുമുതൽ ആഗസ്റ്റ് 10 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് മൂന്ന് മുതൽ 9 വരെ ഫെസ്റ്റിവൽ വേദി പ്രവർത്തിക്കും. എന്നാൽ വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 10 വരെയാണ് പ്രവർത്തനമുണ്ടാവുക.