< Back
Qatar

Qatar
ഖത്തർ മലയാളീസ് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു
|22 Aug 2022 10:58 AM IST
ഖത്തറിലെ സോഷ്യൽ മീഡിയ കൂട്ടായ്മയായ ഖത്തർ മലയാളീസ് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ഖത്തറിലെ 64 പ്രവാസി ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ അർജന്റീന ഫാൻസ് ഖത്തർ വിജയികളായി.
ടീം തിരൂരിനാണ് രണ്ടാം സ്ഥാനം. ഗ്രാന്റ്മാൾ എം.ഡി അഷ്റഫ് ചിറക്കൽ, ടീം ടൈം മാനേജർ സ്വാമീർ, നസീം ക്ലിനിക് മാർക്കറ്റിങ് മാനേജർ ഇക്ബാൽ, റൗഫ് കൊണ്ടോട്ടി എന്നവർ വിജയികൾക്കുള്ള ട്രോഫികൾ നൽകി. നംഷീർ ബഡെരി, ബിലാൽ, നൗഫൽ കട്ടുപ്പാറ, അർഷാദ് വടകര എന്നിവർ നേതൃത്വം നൽകി.