< Back
Qatar

Qatar
കാണാതാകുന്ന വളർത്തുപക്ഷികളെ കണ്ടെത്താൻ സഹായവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
|5 Feb 2023 2:48 PM IST
ഇനി മുതൽ ഖത്തറിൽ വളർത്തുപക്ഷികളെ കാണാതായാൽ സങ്കടപ്പെടേണ്ടി വരില്ല. കാണാതാകുന്ന വളർത്തുപക്ഷികളെ കണ്ടെത്താൻ സഹായം വാഗ്ദാനം ചെയ്ത് ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്.
വ്യാവസായിക കേന്ദ്രങ്ങളിൽ കാണാതാവുന്ന ഫാൽക്കൺ പക്ഷികളെ തിരയാനാണ് മന്ത്രാലയം സുരക്ഷാ വിഭാഗത്തിന്റ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇൻഡസ്ട്രിയൽ ഏരിയകളിൽ ഇതിനായി പ്രത്യേക ഹോട്‌ലൈൻ സൗകര്യവും മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്.