< Back
Qatar
Qatar participates in talks to bring aid to Gaza through the maritime corridor
Qatar

ഗസ്സയിലേക്ക് സമുദ്ര ഇടനാഴി വഴി സഹായം; ചര്‍ച്ചയില്‍ പങ്കെടുത്ത് ഖത്തര്‍

Web Desk
|
14 March 2024 11:43 PM IST

ദോഹ: ഗസ്സയിലേക്ക് സമുദ്ര ഇടനാഴി വഴി സഹായമെത്തിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയില്‍ ഖത്തറും പങ്കെടുത്തു. വെര്‍ച്വലായി നടന്ന യോഗത്തില്‍ ഖത്തറിനെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സലാഹ് അല്‍ ഖുലൈഫിയാണ് പങ്കെടുത്തത്.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണ്‍ തുടങ്ങിയവരെല്ലാം യോഗത്തില്‍ ഉണ്ടായിരുന്നു. ചൊവ്വാഴ്ച സൈപ്രസില്‍ നിന്നും ഗസ്സയിലേക്ക് സഹായവുമായി ആദ്യ കപ്പല്‍ പുറപ്പെട്ടിരുന്നു. അടുത്ത കപ്പല്‍ ഉടന്‍ പുറപ്പെടുമെന്ന് സൈപ്രസ് വിദേശകാര്യ മന്ത്രി അറിയിച്ചു.

Similar Posts