< Back
Qatar
Qatar Podar Pearl School in the glow of a hundred
Qatar

നൂറുമേനിയുടെ തിളക്കത്തിൽ ഖത്തർ പൊഡാർ പേൾ സ്‌കൂൾ

Web Desk
|
14 May 2024 5:29 PM IST

പത്താം ക്ലാസിൽ പരീക്ഷ എഴുതിയ 78 ശതമാനം കുട്ടികളും ഡിസ്റ്റിങ്ഷൻ സ്വന്തമാക്കി

ദോഹ: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളിൽ നൂറ് ശതമാനം വിജയം സ്വന്തമാക്കി ഖത്തറിലെ പൊഡാർ പേൾ സ്‌കൂൾ. പത്താം ക്ലാസിൽ പരീക്ഷ എഴുതിയ 78 ശതമാനം കുട്ടികളും ഡിസ്റ്റിങ്ഷൻ സ്വന്തമാക്കി. 97.4 ശതമാനം മാർക്ക് നേടിയ ഷെസല്ല മറിയയാണ് സ്‌കൂളിലെ ടോപ്പർ. ഷോൺ അരുൺ മാത്യു (96.2%) അദിതി കുമാർ (95.80%) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

പന്ത്രണ്ടാം ക്ലാസിൽ 14 കുട്ടികൾ ഡിസ്റ്റിങ്ഷൻ സ്വന്തമാക്കി. കൊമേഴ്‌സ് ബാച്ചിലെ ഫാത്തിമത്തുൽ ഷസ്‌നയാണ് (93.6%) സ്‌കൂളിലെ ടോപ്പർ. സയൻസ് ബാച്ചിൽ നിന്നുള്ള ഹനാൻ അൻവർ (93.4%),കർമാകർ വേദാന്ത സമീർ ( 91.6%) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ

Similar Posts