< Back
Qatar
വയനാട് ദുരന്തത്തിൽ ഖത്തർ പ്രവാസി വെൽഫെയർ ആന്റ് കൾച്ചറൽ ഫോറം അനുശോചന യോഗം സംഘടിപ്പിച്ചു
Qatar

വയനാട് ദുരന്തത്തിൽ ഖത്തർ പ്രവാസി വെൽഫെയർ ആന്റ് കൾച്ചറൽ ഫോറം അനുശോചന യോഗം സംഘടിപ്പിച്ചു

Web Desk
|
4 Aug 2024 8:43 PM IST

വയനാടിന് ഖത്തർ പ്രവാസികളുടെ ഹൃദയാഞ്ജലി എന്ന പേരിലാണ് അനുശോചന യോഗം ചേർന്നത്

ദോഹ: വയനാട് ദുരന്തത്തിൽ ഖത്തർ പ്രവാസി വെൽഫെയർ ആന്റ് കൾച്ചറൽ ഫോറം അനുശോചന യോഗം ചേർന്നു. വയനാട്ടിൽ നിന്നുള്ള പ്രവാസികൾ ഉൾപ്പെടെ പങ്കെടുത്തു. വയനാടിന് ഖത്തർ പ്രവാസികളുടെ ഹൃദയാഞ്ജലി എന്ന പേരിലാണ് അനുശോചന യോഗം ചേർന്നത്.

ദുരന്തത്തിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടവർ വേദനകൾ പങ്കുവെച്ചു. ദുരന്തത്തിനിടയാക്കിയ സാഹചര്യങ്ങളും പുനരധിവാസവും ചർച്ചയായി. മുൻ കാലങ്ങളിൽ മേഖലയിലുണ്ടായ ചെറുതും വലുതുമായ ഇത്തരം ദുരന്തങ്ങൾ അഭിമുഖികരിച്ചവർ അനുഭവങ്ങൾ പങ്കുവെച്ചു. ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.

ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ ഹൃദയാഞ്ജലി ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്ര മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.സി സെക്രട്ടറി എബ്രഹാം ജോസഫ്, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഇൻകാസ് പ്രസിഡണ്ട് ഹൈദർ ചുങ്കത്തറ, സംസ്‌കൃതി വൈസ് പ്രസിഡണ്ട് ശിഹാബ് തൂണേരി, കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ശംസുദ്ദീൻ എം.പി, സാദിഖ് ചെന്നാടൻ, താസീൻ അമീൻ, റഷീദ് കൊല്ലം തുടങ്ങിയവർ സംസാരിച്ചു.

Similar Posts