< Back
Qatar
Qatar records budget surplus in Q1
Qatar

കരുത്തുകാട്ടി ഖത്തറിന്റെ സമ്പദ്ഘടന; ആദ്യപാദത്തില്‍ റെക്കോര്‍ഡ് ബജറ്റ് മിച്ചം

Web Desk
|
6 Jun 2023 12:21 AM IST

1970 കോടി ഖത്തര്‍ റിയാലിന്റെ ബജറ്റ് മിച്ചമുണ്ടായതായി ധനകാര്യ മന്ത്രാലയം

ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും കരുത്തുകാട്ടി ഖത്തര്‍ സമ്പദ്ഘടന. ഈ വര്‍ഷം ആദ്യ പാദത്തില്‍ 1970 കോടി ഖത്തര്‍ റിയാലിന്റെ ബജറ്റ് മിച്ചമുണ്ടായതായി ഖത്തര്‍ ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

ലോകകപ്പ് ഫുട്ബോളിന് ശേഷമുള്ള ആദ്യ പാദത്തിലെ കണക്കുകളാണ് ധനകാര്യ മന്ത്രാലയം പുറത്തുവിട്ടത്. മാര്‍ച്ച് വരെ 6860 കോടി ഖത്തര്‍ റിയാലാണ് വരുമാനം. ഇതില്‍ 6340 കോടി ഖത്തര്‍ റിയാല്‍ ഓയില്‍, ഗ്യാസ് മേഖലയില്‍ നിന്നാണ്. 520 കോടി ഖത്തര്‍ റിയാലാണ് എണ്ണയിതര വരുമാനം. ഇക്കാലയളവില്‍ 4890 കോടി ഖത്തര്‍ റിയാലാണ് ആകെ ചെലവ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില ഉയര്‍ന്നതാണ് ആദ്യപാദത്തില്‍ റെക്കോര്‍ഡ് മിച്ച ബജറ്റിലേക്ക് എത്തിച്ചത്. ബാരലിന് 65 അമേരിക്കന്‍ ഡോളര്‍ പ്രതീക്ഷിച്ചിടത്ത് ശരാശരി 82.2ഡോളറിനാണ് കയറ്റുമതി നടന്നതെന്ന് കണക്കുകള്‍ പറയുന്നു.

ഈ വര്‍ഷം ആകെ പ്രതീക്ഷിച്ചിരുന്നത് 2900ഖത്തര്‍ റിയാലിന്റെ മിച്ചമായിരുന്നു. ഇതിന്റെ 68 ശതമാനം ആദ്യപാദത്തില്‍ തന്നെ ലഭിച്ചു, പൊതുകടം വീട്ടുന്നതിനും ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിനെ സഹായിക്കുന്നതിനും ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ നിക്ഷേപങ്ങള്‍ക്കുമാണ് മിച്ചമുള്ള തുക ഉപയോഗിക്കുക

Similar Posts