< Back
Qatar
അദാഹി കാമ്പയിനുമായി ഖത്തർ റെഡ്ക്രസന്റ്; 27,000 പേർക്ക്   ബലിപെരുന്നാളിന് ഭക്ഷണമെത്തിക്കും
Qatar

അദാഹി കാമ്പയിനുമായി ഖത്തർ റെഡ്ക്രസന്റ്; 27,000 പേർക്ക് ബലിപെരുന്നാളിന് ഭക്ഷണമെത്തിക്കും

Web Desk
|
19 May 2025 8:52 PM IST

ഗസ്സയിലെ ദയനീയമായ സാഹചര്യങ്ങൾ പരിഗണിച്ച് പ്രത്യേക കാമ്പയിനും ഇത്തവണ നടക്കുന്നുണ്ട്

ദോഹ ബലിപെരുന്നാളിനോടനുബന്ധിച്ച് ഈ വർഷത്തെ അദാഹി കാമ്പയിൻ പ്രഖ്യാപിച്ച് ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി. വിവിധ രാജ്യങ്ങളിലെ ഏറ്റവും പാവപ്പെട്ടവരിലേക്ക് പെരുന്നാളിന് ഭക്ഷണം എത്തിക്കുന്നതാണ് പദ്ധതി. ലോകത്ത് ഏറ്റവും ദുരിതമനുഭവിക്കുന്ന 14 രാജ്യങ്ങളിലെ നിരാലംബരും ദരിദ്രരും അഗതികളുമായവർക്ക് ബലിമാംസം ഉൾപ്പെടെ ഭക്ഷണമെത്തിക്കുകയാണ് അദാഹി ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഖത്തറിലുള്ള ഉദാരമതികൾക്ക് കാമ്പയിൻ കാലയളവിൽ ഖത്തർ റെഡ്ക്രസന്റിലേക്ക് സംഭാവന നൽകാം. ഇത്തവണ 27,100പേരിലേക്ക് ഭക്ഷണമെത്തിക്കുകയാണ് ലക്ഷ്യം. ഖത്തർ റെഡ്ക്രസന്റ് പദ്ധതിയിലേക്ക് സംഭാവന നൽകുന്നതിന് ഒൺലൈൻ ചാനലോ ക്യു.ആർ.സി.എസ് മൊബൈൽ ആപ്ലിക്കേഷനോ ഉപയോഗപ്പെടുത്താം.

ഗസ്സയിലെ ദയനീയമായ സാഹചര്യങ്ങൾ പരിഗണിച്ച് പ്രത്യേക കാമ്പയിനും ഇത്തവണ നടക്കുന്നുണ്ട്. കാമ്പയിൻ വഴിലഭിക്കുന്ന തുകയ്ക്കുള്ള മാംസം ടിന്നുകളിലാക്കി സൂക്ഷിക്കും. സഹായമെത്തിക്കുന്നതിനുള്ള സാഹചര്യമുണ്ടാകുന്ന മുറയ്ക്ക് ഇത് ഗസ്സയിലേക്ക് എത്തിക്കാനാണ് പദ്ധതി. ആയിരക്കണക്കിന് പാവപ്പെട്ട മനുഷ്യരിലേക്ക് സഹായമെത്തിക്കാനുള്ള അവസരമാണ് അദാഹി കാമ്പയിനെന്ന് ഖത്തർ റെഡ്ക്രസന്റ് സെക്രട്ടരി ജനറൽ ഫൈസൽ അൽ ഇമാദി പറഞ്ഞു

Similar Posts