< Back
Qatar
ഗസ്സ മധ്യസ്ഥത: ഈജിപ്തിന്റെ പങ്ക് മറച്ചുവെക്കാൻ പണം നൽകിയെന്ന ആരോപണം അടിസ്ഥാനരഹിതം -ഖത്തർ
Qatar

ഗസ്സ മധ്യസ്ഥത: ഈജിപ്തിന്റെ പങ്ക് മറച്ചുവെക്കാൻ പണം നൽകിയെന്ന ആരോപണം അടിസ്ഥാനരഹിതം -ഖത്തർ

Web Desk
|
4 April 2025 9:15 PM IST

മധ്യസ്ഥശ്രമങ്ങളെ അട്ടിമറിക്കാനാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നതെന്ന് ഖത്തർ ആരോപിച്ചു

ദോഹ: ഗസ്സ മധ്യസ്ഥതയുടെ പേരിൽ നടക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ഖത്തർ. ഈജിപ്തിന്റെ മധ്യസ്ഥ ശ്രമങ്ങൾ മറച്ചുവയ്ക്കാൻ പണം നൽകിയെന്ന ആക്ഷേപം സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനാണെന്നും ഖത്തർ ആരോപിച്ചു. ഗസ്സയിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിനും ബന്ദി മോചനത്തിനുമുള്ള മധ്യസ്ഥശ്രമങ്ങൾ ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തിലാണ് നടന്നത്. ഈജിപ്ത് നടത്തിയ ഇടപെടലുകളെ മറച്ചുവയ്ക്കാനും ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് പരമാവധി മാധ്യമ ശ്രദ്ധ ലഭിക്കാനും പണം നൽകിയെന്നാണ് ഇസ്രായേലി മാധ്യമങ്ങളുടെയും പാശ്ചാത്യ മാധ്യമങ്ങളുടെയും ആരോപണം. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ രണ്ട് ഉപദേഷ്ടാക്കൾക്കെതിരെ ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്. അതേസമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഖത്തർ ഇൻ്രനാഷണൽ മീഡിയ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.ഗസ്സയിലെ മാനുഷിക ദുരിതങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും മധ്യസ്ഥശ്രമങ്ങളെ അട്ടിമറിക്കാനുമാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നത്. യുദ്ധത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഖത്തർ ആരോപിച്ചു.

Similar Posts