
ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്നത് ഭയാനകമായ ആക്രമണമാണെന്ന് ഖത്തര്‍
|ജെനിന്‍ അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ ശക്തമായ ഭാഷയിലാണ് ഖത്തര്‍ അപലപിച്ചത്.
ദോഹ: പ്രതിരോധിക്കാന്‍ പോലും കഴിയാത്ത ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്നത് ഭയാനകമായ ആക്രമണമാണെന്ന് ഖത്തര്‍. വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ നടത്തുന്ന കടന്നുകയറ്റവും ആക്രമണങ്ങളും തടയാന്‍ അന്താരാഷ്ട്ര തലത്തില്‍ ഉടന്‍ ഇടപെടല്‍ വേണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.
ജെനിന്‍ അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ ശക്തമായ ഭാഷയിലാണ് ഖത്തര്‍ അപലപിച്ചത്. പ്രതിരോധിക്കാനാവാത്ത ജനതയ്ക്കുനേരെ ഭയാനകമായ കടന്നു കയറ്റമാണ് ഇസ്രായേല്‍ നടത്തുന്നത്. ഫലസ്തീന്‍ ജനതയ്ക്ക് സുരക്ഷയൊരുക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയാണ് വെസ്റ്റ്ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.