Qatar
ഗസ്സയിലെ ഇസ്രായേൽ അക്രമത്തിൽ മൗനം പാലിക്കുന്ന അന്താരാഷ്ട്ര സമൂഹത്തിനെതിരെ ഖത്തർ
Qatar

ഗസ്സയിലെ ഇസ്രായേൽ അക്രമത്തിൽ മൗനം പാലിക്കുന്ന അന്താരാഷ്ട്ര സമൂഹത്തിനെതിരെ ഖത്തർ

Web Desk
|
8 Aug 2022 11:10 PM IST

മൂന്നു ദിവസം നീണ്ട ഇസ്രായേൽ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 44 പേരാണ് മരിച്ചത്. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം മൗനം പാലിച്ചെന്നാണ് ഖത്തർ വിദേശകാര്യ സഹമന്ത്രി ലുൽവ അൽ ഖാതറിന്റെ ആരോപണം.

ദോഹ: ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിൽ മൗനം പാലിക്കുന്ന അന്താരാഷ്ട്ര സമൂഹത്തിനെതിരെ തുറന്നടിച്ച് ഖത്തർ. ഇസ്രായേൽ ആക്രമണത്തിനെതിരെ പ്രതികരിക്കാത്ത മാധ്യമങ്ങളെയും ഖത്തർ വിദേശകാര്യ സഹമന്ത്രി ട്വിറ്ററിലൂടെ വിമർശിച്ചു. ഇന്നലെയുണ്ടാക്കിയ വെടിനിർത്തൽ കരാറിനെ ഖത്തർ സ്വാഗതം ചെയ്തു

മൂന്നു ദിവസം നീണ്ട ഇസ്രായേൽ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 44 പേരാണ് മരിച്ചത്. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം മൗനം പാലിച്ചെന്നാണ് ഖത്തർ വിദേശകാര്യ സഹമന്ത്രി ലുൽവ അൽ ഖാതറിന്റെ ആരോപണം. ''അടുത്തതവണ ഞങ്ങളോട് മനുഷ്യാവകാശങ്ങളെ കുറിച്ചും മുസ്ലിം സ്ത്രീകളെ രക്ഷിക്കുന്നതിനെ കുറിച്ചും പ്രസംഗിക്കാൻ വരുമ്പോൾ നിങ്ങൾ ഇത് ഓർക്കുക, എങ്ങനെയാണ് നാല് പതിറ്റാണ്ടുകളായി ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന ഈ ഭീകരതയ്ക്ക് രാഷ്ട്രീയ, സൈനിക, മാധ്യമ പിന്തുണ നൽകിയത് എന്ന് നിങ്ങൾ ഓർക്കുക.അത് കൊണ്ടാണ് നിങ്ങൾക്ക് വിശ്വാസ്യതയില്ലാത്തത്''-ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അവർ കുറിച്ചു.

അതേസമയം കഴിഞ്ഞ ദിവസം നിലവിൽ വന്ന വെടിനിർത്തൽ കരാറിനെ ഖത്തർ വിദേശകാര്യമന്ത്രാലയം സ്വാഗതം ചെയ്തു, ഈജിപ്തിന്റെ മധ്യസ്ഥതയിൽ യുഎന്നിന്റെയും ഖത്തറിന്റെയും സഹായത്തോടെയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.

Related Tags :
Similar Posts